ന്യൂഡൽഹി: റഫാൽ നിർമാണ കമ്പനിയായ ദസോയുടെ ഇന്ത്യൻ പങ്കാളിയായി റിലയൻസിനെ നിശ്ചയിച്ച തീരുമാനം ദസോ കമ്പനിക്കുള്ളിൽ എതിർപ്പ് ഉയർത്തിയിരുന്നുവെന്ന് റിപ്പോർട്ട്. പൊതുമേഖല സ്ഥാപനമായ എച്ച്.എ.എല്ലിനെ തഴഞ്ഞ് പരിചയമില്ലാത്ത റിലയൻസിന് ഒാഫ്സെറ്റ് കരാർ നൽകിയ ദസോ സി.ഇ.ഒ എറിക് ട്രാപിയറുടെ തീരുമാനത്തോട് അതിലെ സാേങ്കതിക വിദഗ്ധരിൽ ഒരുഭാഗം വിയോജിെച്ചന്ന് ‘ഇന്ത്യ സ്കൂപ്സ്’ എന്ന വെബ്സൈറ്റാണ് റിപ്പോർട്ട് ചെയ്തത്.
ഇൗ തീരുമാനത്തെച്ചൊല്ലി സ്ഥാപനത്തിനുള്ളിൽ നിരവധി മെയിലുകൾ പറന്നതായും വെബ്സൈറ്റ് വിശദീകരിക്കുന്നു. ഇന്ത്യ കരാർ റദ്ദാക്കാനുള്ള സാധ്യത മുൻനിർത്തി പിന്നീട് മൗനം പാലിക്കുകയായിരുന്നുവെന്നും ജീവനക്കാരെ ഉദ്ധരിച്ച് വെബ്സൈറ്റ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.