മരിച്ചെന്ന്​ സ്ഥിരീകരിച്ച്​ സംസ്കരിക്കാൻ ശ്മശാനത്തിലെത്തിച്ച വയോധികൻ കണ്ണുതുറന്നു; വിഡിയോ

ന്യൂഡൽഹി: മരിച്ചെന്ന്​ സ്ഥിരീകരിച്ച്​ ശ്മശാനത്തിൽ അന്ത്യകർമങ്ങൾക്കായി എത്തിച്ച വയോധികനിൽ ജീവന്‍റെ തുടിപ്പ്​ കണ്ടെത്തിയത്​ അവസാന നിമിഷം. സംസ്കാര ചടങ്ങുകൾ തുടങ്ങാനിരിക്കേയാണ്​ വയോധികൻ കണ്ണുതുറന്നത്​. ഡൽഹിയിലെ നരേല പ്രദേശത്താണ്​ സംഭവം.

ഞായറാഴ്ച രാവിലെയാണ്​ 62കാരനായ സതീഷ്​ ഭരദ്വാജ്​ മരിച്ചെന്ന്​ ബന്ധുക്കൾ സ്ഥിരീകരിച്ചത്​. തുടർന്ന്​ ഭരദ്വാജിന്‍റെ ശരീരം അന്ത്യകർമങ്ങൾക്കായി​ ശ്മശാനത്തി​ലെത്തിച്ചു. മൃതദേഹത്തിൽ തീകൊളുത്താനായി അടുത്ത ബന്ധു മുഖത്തുനിന്ന്​ തുണി മാറ്റുകയായിരുന്നു. അ​പ്പോൾ കണ്ണുകൾ തുറന്ന നിലയിലായിരുന്നു വയോധികൻ. ശ്വാസോച്ഛാസവുമുണ്ടായിരുന്നു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചശേഷം വയോധികനെ ആശുപത്രിയി​ൽ പ്രവേശിപ്പിച്ചു.

Full View

ദീർഘകാലമായി അർബുദ രോഗിയായിരുന്ന സതീഷ്​ ഭരദ്വാജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു​. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ്​ അദ്ദേഹം കഴിഞ്ഞിരുന്നത്​. ഞായറാഴ്ച അദ്ദേഹത്തിന്‍റെ വെന്‍റിലേറ്റർ എടുത്തുമാറ്റി. ഇതോടെ ശ്വാസവും നിലച്ചിരുന്നു. തുടർന്ന്​ വയോധികൻ മരിച്ചതായി ബന്ധുക്കളും ആശുപത്രിയും സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ മൃതദേഹം വീട്ടിലെത്തിക്കുകയും ശേഷം ശ്മശാനത്തിലേക്ക്​ കൊണ്ടുപോകുകയുമായിരുന്നു. വയോധികനിൽ ജീവൻ കണ്ടെത്തിയ​തിനെ തുടർന്ന്​ ​ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags:    
News Summary - Dead Man alive on funeral pyre in Delhi Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.