ന്യൂഡൽഹി: ഡൽഹിയിൽ സി.ആർ.പി.എഫ് ജവാന്മാർക്കിടയിലെ കോവിഡ് ബാധിതരുടെ എണ്ണം 135 ആയി. അർധസൈനിക വിഭാഗത്തിലെ 480 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ 458 പേരുടെ ഫലം വന്നു. 22 പേരുടെ ഫലം കൂടി വരാനുണ്ട്.
തലസ്ഥാന നഗരിയിൽ സി.ആർ.പി.എഫ് 31ാം ബറ്റാലിയൻ സ്ഥിതി ചെയ്യുന്ന മയുർവിഹാർ പൂർണമായും അധികൃതർ സീൽ ചെയ്തിരിക്കയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സേനയിൽ കോവിഡ് വ്യാപനം ഭീതിപ്പെടുത്തും വിധം ഉയരുകയാണ്.
ഭൂരിഭാഗം പേർക്കും പ്രകടമായ ലക്ഷണങ്ങളില്ലാതെയാണ് രോഗബാധ ഉണ്ടായത്. മണ്ഡോളിയിലെ ഐസൊലേഷൻ സംവിധാനത്തിലാണ് ജവാന്മാരുള്ളത്. കുറച്ചുദിവസം മുമ്പ് 55കാരനായ സബ് ഇൻസ്പെക്ടർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ലീവ് കഴിഞ്ഞെത്തിയ നഴ്സിങ് അസിസ്റ്റൻറായ കോൺസ്റ്റബിളിൽ നിന്നാണ് സേനയിൽ രോഗത്തിെൻറ തുടക്കമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.