ലിംഗമാറ്റ ശസ്​ത്രക്രിയക്ക്​ വിധേയനാക്കി 13കാരനെ ബലാത്സംഗം ചെയ്​തത്​ വർഷങ്ങളോളം; പ്രതികൾ പിടിയിൽ

ന്യൂഡൽഹി: ഡൽഹിയി​ൽ 13കാരനെ വർഷങ്ങളായി ബലാത്സംഗം ചെയ്യുകയും ലിംഗമാറ്റ ശസ്​ത്രക്രിയക്ക്​ നിർബന്ധിച്ച്​ വിധേയമാക്കുകയും ചെയ്​തതായി പരാതി. വടക്കുകിഴക്കൻ ഡൽഹിയിലാണ്​ ഞെട്ടിക്കുന്ന സംഭവം.

ലക്ഷ്​മി നഗറിൽ നൃത്തപരിപാടിക്കിടെ മൂന്നുവർഷം മുമ്പാണ്​ 13കാരൻ പ്രതികളുമായി പരിചയത്തിലാകുന്നത്​. ഡാൻസ്​ പഠിപ്പിച്ച്​ നൽകാമെന്ന്​ വാഗ്​ദാനം ചെയ്​ത്​ കൂട്ടികൊണ്ടുപോകുകയും പരിപാടികളിൽ പ​ങ്കെടുപ്പിച്ച്​ കുട്ടിക്ക്​ തുച്ഛമായ പ്രതിഫലം നൽകുകയും ചെയ്​തിരുന്നു.

മാസങ്ങൾക്ക്​ ശേഷം കുട്ടിയെ പ്രതികൾക്കൊപ്പം താമസിക്കാൻ നിർബന്ധിച്ചു. താമസം തുടങ്ങി കുറച്ചു ദിവസങ്ങൾക്കകം കൗമാരക്കാരൻ മയക്കുമരുന്നിന്​ അടിമയായി. ഇതിനിടെ ലിംഗമാറ്റ ശസ്​ത്രക്രിയക്ക്​ വിധേയനാക്കുകയും ചെയ്​തു. 13 വയസ്​ മാത്രമായിരുന്നു അപ്പോൾ കുട്ടിയുടെ പ്രായം. ശസ്​ത്രക്രിയക്ക്​ ശേഷം പ്രതികൾ ഹോർമോണുകൾ നൽകുകയും ചെയ്​തിരുന്നു. ആരോഗ്യം വീണ്ടെടുത്തതോടെ പ്രതികൾ നിരന്തരം ബലാത്സംഗം ചെയ്യുകയും പലർക്കായി പണത്തിന്​ വിൽക്കുകയും ചെയ്​തിരുന്നതായി ഡൽഹി വനിത കമീഷൻ പറഞ്ഞു​.

ട്രാഫിക്​ സിഗ്​നലുകളിൽ ഭിക്ഷയെടുക്കാനും കുട്ടിയെ പ്രതികൾ പറഞ്ഞയച്ചു. പ്രതികളും ​സ്​ത്രീകളുടെ വേഷം ധരിച്ച്​ ആളുകളെ ചൂഷണം ചെയ്​തിരുന്നതായും അവരുടെ പണം കവർന്നിരുന്നതായും കുട്ടി പൊലീസിൽ ​െമാഴി നൽകിയിട്ടുണ്ട്​. സംഭവങ്ങൾ പുറത്തുപറയുകയാണെങ്കിൽ കുടുംബത്തെ കൊന്നുകളയുമെന്നായിരുന്നു​ ഭീഷണി.

മാസങ്ങൾക്ക്​ ശേഷം മറ്റൊരു കുട്ടിയെയും പ്രതികൾ കൂട്ടികൊണ്ടുവന്നിരുന്നു. 13കാരനും കുട്ടിയും നേരത്തേ പരിചയമുണ്ടായിരുന്നു. ഇരുവരെയും പ്രതികൾ മാർക്കറ്റിൽ പറഞ്ഞയക്കു​േമ്പാൾ അമ്മയെ കാണാൻ കുട്ടി പോകുമായിരുന്നു​െവങ്കിലും പൊലീസിൽ പറയാൻ ധൈര്യമുണ്ടായിരുന്നില്ല.

കോവിഡിനെ തുടർന്ന്​ മാർച്ചിൽ ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ രണ്ടുകുട്ടികളും സംഘത്തിന്‍റെ കൈയിൽനിന്ന്​ രക്ഷപ്പെട്ട്​ 13കാരന്‍റെ മാതാപിതാക്കളുടെ അടുത്തെത്തി.

എന്നാൽ, ഡിസംബറിൽ വിലാസം കണ്ടുപിടിച്ച്​ പ്രതികൾ ഇരുവരെയും തെരഞ്ഞെത്തി. തുടർന്ന്​ ക്രൂരമായി മർദ്ദിക്കുകയും വീട്ടിൽ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കി കുട്ടികളുമായി പോകുകയും ചെയ്​തു. മാതാവിനെ തോക്കിൻ മുനയിൽ നിർത്തിയായിരുന്നു​ കുട്ടികളെ തട്ടിക്കൊണ്ടുപോയത്​. രണ്ടുദിവസത്തിന്​ ശേഷം സംഘത്തിൽനിന്ന്​ വീണ്ടും​ രക്ഷപ്പെട്ട ഇരുവരും ​ന്യൂഡൽഹി റെയിൽവേ സ്​റ്റേഷന​ിലെത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം കുട്ടികളെ ഡൽഹി വനിത കമീഷൻ ഏറ്റെടുത്തു.

അതേസമയം, കേസുമായി മുന്നോട്ടുപോകരുതെന്ന്​ ചില പൊലീസുകാർ ഭീഷണിപ്പെടുത്തിയതായി കുട്ടികൾ പറഞ്ഞു. ഇരുവരെയും ജയിലിൽ അടക്ക​ുമെന്നായിരുന്നു ഭീഷണി. പിന്നീട്​ വനിത കമീഷൻ മുൻകൈയ്യെടുത്ത്​ കേസ്​ നടത്തുകയും ഒടുവിൽ രണ്ടുപേരെ അറസ്റ്റ്​ ചെയ്യുകയുമായിരുന്നു. ഇരുവരെയും വനിത കമീഷന്‍റെ നേതൃത്വത്തിൽ പുനരധിവാസ കേന്ദ്രത്തിലേക്ക്​ മാറ്റിയിരിക്കുകയാണ്​ ഇപ്പോൾ. 

Tags:    
News Summary - Delhi Boy 13 Forced To Have Sex Change Raped For Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.