വനിത കമീഷന്‍ അധ്യക്ഷക്കെതിരായ പരാമര്‍ശം; മഹുവക്കെതിരെ കേസ്

ന്യൂഡൽഹി: ദേശീയ വനിത കമീഷൻ മേധാവി രേഖ ശർമക്കെതിരായ സമൂഹമാധ്യമ പോസ്റ്റിന്‍റെ പേരിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്.

രേഖ ശർമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 79 പ്രകാരമാണ് ഡൽഹി പൊലീസിന്‍റെ പ്രത്യേക സെൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

ഉത്തർപ്രദേശിലെ ഹാഥറസിൽ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ച സംഭവത്തിൽ പരിക്കേറ്റ സ്ത്രീകളെ വനിത കമീഷൻ മേധാവി സന്ദർശിക്കുന്ന വിഡിയോയിൽ മഹുവ നടത്തിയ പരാമർശമാണ് കേസിന് അടിസ്ഥാനം. മഹുവ പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

മഹുവക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും വിശദമായ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം കമീഷനെ അറിയിക്കുകയും ചെയ്യണമെന്ന് ഡൽഹി പൊലീസിനോട് ദേശീയ വനിത കമീഷൻ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Delhi Police book TMC MP Mahua Moitra for 'derogatory' social media post on NCW chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.