ഗുവാഹതി: 2004ലെ സ്വാതന്ത്ര്യദിനത്തിൽ 13 സ്കൂൾ കുട്ടികളടക്കം 18 പേർ കൊല്ലപ്പെട്ട ധേമാജി ബോംബ് സ്ഫോടനക്കേസിലെ ആറ് പ്രതികളെയും ഗുവാഹതി ഹൈകോടതി വെറുതെവിട്ടു. നാലുപേർക്ക് ജീവപര്യന്തം തടവും രണ്ടുപേർക്ക് നാലുവർഷം തടവും വിധിച്ച ധേമാജി ജില്ല സെഷൻസ് കോടതിയുടെ 2019ലെ ഉത്തരവ് ജസ്റ്റിസുമാരായ മൈക്കൽ സോതൻഖുമ, മൃദുൽ കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ആറ് പ്രതികൾ സമർപ്പിച്ച അപ്പീലിലാണ് വിധി.
ദീപാഞ്ജലി ബുറാഗോഹൈൻ, മുഹി ഹാൻഡിക്, ജതിൻ ദുബോരി, ലീല ഗൊഗോയ് എന്നിവർക്ക് ജീവപര്യന്തവും പ്രശാന്ത ഭുയാൻ, ഹേമൻ ഗൊഗോയ് എന്നിവർക്ക് നാലു വർഷം തടവുമായിരുന്നു ജില്ല കോടതിയുടെ ശിക്ഷ. ധേമാജി കോളജ് ഗ്രൗണ്ടിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഉൾഫ ഏറ്റെടുത്തിരുന്നു. 45ഓളം പേർക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.