ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ഡൽഹിക്ക് സ്വതന്ത്ര സംസ്ഥാന പദവി നൽകാനാവില്ലെന്ന് സുപ്രീംകോടതി. സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്. ഡൽഹിക്ക് സംസ്ഥാന പദവി നൽകിയാൽ ഇതുസംബന്ധിച്ച് സുപ്രീംകോടതിയുടെ തന്നെ ഭരണഘടനബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ ലംഘനമാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് മദൻ ബി ലോകുർ, എസ്. അബ്ദുൽ നസീർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധിപുറപ്പെടുവിച്ചത്. ഡൽഹിയുടെ അധികാരവും പദവിയും സംബന്ധിക്കുന്ന ആർട്ടിക്കൾ 239 എ.എ, നാഷണൽ കാപ്പിറ്റൽ ടെറിറ്ററി ആക്ട് 1991 എന്നിവ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.