ന്യൂഡൽഹി: കോവിഡ് വാക്സിെൻറ രണ്ടാം ഡോസ് നൽകുന്നതിലെ കാലതാമസം, വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വലിയ പ്രയാസം ഉണ്ടാക്കുന്നതിനാൽ അടിയന്തര ഇടപെടൽ അഭ്യർഥിച്ച് കെ.സി. വേണുഗോപാൽ എം.പി ആരോഗ്യമന്ത്രി ഹർഷ് വർധന് കത്തയച്ചു. ആയിരക്കണക്കിന് പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാണ്.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഒരു മാസത്തോളമായി വിവിധ ഗൾഫ് രാജ്യങ്ങൾ ഇന്ത്യയിൽനിന്നുള്ള വിമാന സർവിസുകൾ നിർത്തലാക്കിയിരിക്കുകയാണ്. ഇതോടൊപ്പം സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ വാക്സിൻ സർട്ടിഫിക്കറ്റ് കൂടി നിർബന്ധമാക്കി. വാക്സിൻ സർട്ടിഫിക്കറ്റിൽ ആധാർ നമ്പറിനോടൊപ്പം, പാസ്പോർട്ട് നമ്പർ ഉൾപ്പെടുത്താനും സൗകര്യമൊരുക്കണം.
കോവിഷീൽഡ് വാക്സിന് സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ അംഗീകരിക്കപ്പെട്ട നാമമായ ഓക്സ്ഫഡ്- ആസ്ട്ര-സെനെക എന്ന പേരും വാക്സിൻ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.