70 ലക്ഷത്തി​െൻറ നൂറുരൂപ നോട്ടുമായി ഡോക്​ടർ പിടിയിൽ

ന്യൂഡൽഹി: സെൻട്രൽ ഡല്‍ഹിയിലെ പഹാര്‍ഗഞജ്​ ഏരിയയിൽ ​ 70 ലക്ഷം രൂപയുടെ 100 രൂപ നോട്ടുകളുമായി ശിശുരോഗ വിദഗ്ധന്‍ പിടിയിലായി. നല്ലല്‍ എന്ന ഡോക്​ടറാണ്​ അറസ്റ്റിലായത്. നോട്ട് കെട്ടുകള്‍ കാറില്‍ അടുക്കിവെക്കുന്നത് വഴിയിലൂടെ നടന്നുപോയ ഒരാളുടെ ശ്രദ്ധയില്‍ പെടുകയും ഇയാള്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ബുധനാഴ്​ച വൈകിട്ടാണ്​ സംഭവം.

69,86,000 രൂപ വില വരുന്ന 100 ​െൻറ  നോട്ടുകളാണ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്. കാറില്‍ പണവുമായി പോകുന്ന വഴി ട്രാഫിക് പൊലീസ് തടയുകയും കാര്‍ പരിശോധിക്കുകയുമായിരുന്നു. ണത്തോടൊപ്പം ഡോക്ടറെ കസ്റ്റഡിയിലെടുത്തു.

സുഹൃത്തായ ബിസിനസുകാരന്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച പണമാണിതെന്ന്​ ഡോക്ടര്‍ പൊലീസിനെ അറിയിച്ചു. രജൗറി ഗാര്‍ഡനിലുള്ള സുഹൃത്തി​െൻറ  വീട്ടിലേക്ക് പണം തിരിച്ചുകൊടുക്കാനായി പോകുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട്​ പറഞ്ഞു. പൊലീസ് വിഷയം ആദായനികുതി വകുപ്പിന് കൈമാറിയിട്ടുണ്ട്​.

Tags:    
News Summary - Doctor Found With 70 Lakhs In Cash as 100 rupee notes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.