യു.എൻ: സ്വയം പരാജയപ്പെട്ട രാജ്യത്തു നിന്ന് ജനാധിപത്യത്തെ കുറിച്ചോ മനുഷ്യാവകാശങ്ങളെ കുറിച്ചോ ലോകത്തിന് ഒന്നും പഠിക്കാനില്ലെന്ന് ഇന്ത്യ. െഎക്യരാഷ്ട്രസഭയിൽ രണ്ടു ദിവസവും കശ്മീർ വിഷയം അവതരിപ്പിക്കാൻ ശ്രമിച്ച പാകിസ്താനെ ശക്തമായി എതിർക്കവെയായിരുന്നു ഇന്ത്യയുെട യു.എൻ െസക്രട്ടറി മിനി ദേവി കുമം ഇക്കാര്യം പറഞ്ഞത്. കശ്മീരിൽ മനുഷ്യാവകാശം സംരക്ഷിക്കണമെന്നും ജനഹിത പരിശോധന നടത്തണമെന്നുമായിരുന്നു പാകിസ്താെൻറ ആവശ്യം.
എന്നാൽ, തീവ്രവാദികൾ തഴച്ചു വളരുകയും ഭയരഹിതമായി തെരുവിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന പാകിസ്താനിൽ നിന്നാണ്, ഇന്ത്യയിലെ മനുഷ്യാവകാശം സംരക്ഷിക്കേണ്ടതിെന സംബന്ധിച്ച ക്ലാസ് നാം കേൾക്കുന്നത്. 2008ലെ മുംബൈ ആക്രമണത്തിലും 2016 ലെ പാത്താൻകോട്ട്, ഉറി ആക്രമണങ്ങളിലും ഉൾപ്പെട്ട എല്ലാവരെയും പിടികൂടുന്നതിന് ആത്മാർഥമായ പ്രവർത്തനമാണ് പാകിസ്താനിൽ നിന്ന് ഇന്ത്യ ആവശ്യപ്പെടുന്നതെന്നും മിനി ദേവി പറഞ്ഞു.
യു.എൻ സുരക്ഷാ കൗൺസിലിലെ കശ്മീർ സംബന്ധിച്ച ഉടമ്പടി സ്വന്തം അജണ്ട നടപ്പിലാക്കാൻ വേണ്ടി പാകിസ്താൻ ഉപേയാഗിക്കുകയാണ്. പാക് അധീന കശ്മീരിൽ നിന്ന് ഒഴിഞ്ഞു പോകുമെന്ന ഉടമ്പടി പാകിസ്താൻ സൗകര്യപൂർവം മറന്നു. ഇന്ത്യയിൽ അതിർത്തി കടന്നുള്ള തീവ്രവാദം അവർ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, അവരുടെ മറ്റ് ചുമതലകളിൽ നിന്നും നിർലജ്ജമായി ഒഴിഞ്ഞുമാറുകയാണെന്നും മിനി േദവി കുമ കുറ്റപ്പെടുത്തി.
ഉസാമ ബിൻലാദനെ സംരക്ഷിച്ചതു കൂടാതെ, ഭീകരവാദിയായി യു.എൻ പ്രഖ്യാപിച്ച ഹാഫിസ് സഇൗദിെന സ്വതന്ത്രമായി വിട്ടിരിക്കുന്നു. മാത്രമല്ല, ഹാഫിസ് സഇൗദ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് മുഖ്യധാര രാഷ്ട്രീയത്തിലിറങ്ങിയിരിക്കുന്നുെവന്നും മിനി ദേവി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.