കർണാടകയിൽ ഭൂചലനം

ബാലാക്കോട്ട്: കർണാടകയിൽ നേരിയ ഭൂചലനം. റിച്ചർ സ്കേലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു. പുലർച്ചെ 6.22ഓടെയാണ് ഭൂചനമുണ്ടായത്.

മഹാരാഷ്ട്രയിലെ സംഗ്ലിയിലാണ് ഭൂചലനത്തിന്‍റെ ഉത്ഭവ കേന്ദ്രമെന്ന് സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബസവന ബഗവാഡി, വിജയപുര പട്ടണം, ബബലേശ്വർ, ബാലാക്കോട്ടിലെ ചില ഗ്രാമങ്ങൾ എന്നിവിടങ്ങളിലും പ്രകമ്പനങ്ങൾ ഉണ്ടായിരുന്നു.

ഭൂചലനത്തെക്കുറിച്ച് ഔദ്യോഗിക റിപ്പോർട്ടികളൊന്നും ജില്ല ഭരണകൂടം പുറത്ത് വിട്ടിട്ടില്ല. പ്രകമ്പനങ്ങൾ ഉണ്ടായ സ്ഥലങ്ങളിൽ അന്വേഷണ സംഘം എത്തി പരിശോധന തുടങ്ങി. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ 18 ഭൂകമ്പങ്ങളാണ് വിജയപുരയിൽ റിപ്പോർട്ട് ചെയ്തത്.

Tags:    
News Summary - Earthquake of 4.6 magnitude hits Karnataka's Bagalkot & Vijayapura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.