നോൺ വെജിറ്റേറിയൻ ഭക്ഷണം നിഷിദ്ധമല്ലെന്നും രാജ്യത്ത് നിരോധിക്കാനാവില്ലെന്നും എന്നാൽ ബീഫ് ഒഴിവാക്കണമെന്നും മുതിർന്ന ആർ.എസ്.എസ് കാര്യവാഹക് ജെ. നന്ദകുമാർ പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സംഘിന്റേതല്ലെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) ബൗദ്ധിക വിഭാഗത്തിന്റെ തലവൻ കൂട്ടിച്ചേർത്തു.
"രാജ്യത്തിന്റെ വൈവിധ്യം ആഘോഷിക്കുന്നതിനായി" തന്റെ സംഘടനയും മറ്റ് നിരവധി സംഘ് അനുബന്ധ സംഘടനകളും സെപ്തംബർ 20 മുതൽ ഗുവാഹത്തിയിൽ 'ലോക്മന്ഥൻ' എന്ന പേരിൽ ബുദ്ധിജീവികളുടെ ത്രിദിന സമ്മേളനം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സംസ്‌കാരത്തിന് പ്രത്യേക ഊന്നൽ നൽകുന്ന ചടങ്ങ് വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ ഉദ്ഘാടനം ചെയ്യുമെന്ന് കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
'രാജ്യത്തിന്റെ ഐക്യത്തിന് എതിരെ ചില വിദ്വേഷ ശക്തികൾ ദുഷിച്ച പ്രചാരണം നടത്തുകയാണ്. കോൺക്ലേവിനൊപ്പം, നമ്മുടെ ഐക്യം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ വൈവിധ്യത്തെ ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു" -കുമാർ പറഞ്ഞു. രാജ്യത്ത് നിലനിൽക്കുന്ന വിവിധ ഭക്ഷണ ശീലങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, "നോൺ വെജ് ഭക്ഷണം ഒരു വിലക്കല്ല, അത് നിരോധിക്കാൻ കഴിയില്ലെന്ന്" കുമാർ പറഞ്ഞു. ആചാരപരമായും ശാസ്ത്രീയമായും ബീഫ് കഴിക്കുന്നത് ഒഴിവാക്കണമെന്നും കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.