ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ്​:  ‘രണ്ടില’ ചിഹ്നം മരവിപ്പിച്ചു

ന്യൂഡൽഹി: ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ എ.െഎ.എ.ഡി.എം.കെയുടെ ചിഹ്നമായ ‘രണ്ടില’ തെരഞ്ഞെടുപ്പ് കമീഷൻ മരവിപ്പിച്ചു. വി.െക. ശശികലയുടെയും ഒ. പന്നീർസെൽവത്തി​െൻറയും വിഭാഗങ്ങൾ ചിഹ്നത്തിനായി അവകാശവാദമുന്നയിച്ചതോടെയാണ് കമീഷ​െൻറ നടപടി. എ.െഎ.എ.ഡി.എം.കെ എന്ന പേരും ഉപയോഗിക്കാൻ പാടില്ല. ആർ.കെ നഗർ തെരഞ്ഞെടുപ്പിൽ മാത്രമാണ് മരവിപ്പിക്കൽ. ഭാവിയിൽ കൂടുതൽ വാദം കേട്ട ശേഷം ചിഹ്നം ആർക്ക് കൊടുക്കണമെന്ന് കമീഷൻ അന്തിമ തീരുമാനമെടുക്കും. സ്വതന്ത്ര ചിഹ്നങ്ങൾ തെരഞ്ഞെടുക്കാൻ രണ്ട് പക്ഷക്കാർക്കും വ്യാഴാഴ്ച രാവിലെ 10 മണി വരെ സമയമനുവദിച്ചു. 

Tags:    
News Summary - EC freezes 2 leaves symbol of AIADMK ahead of RK Nagar bypoll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.