നാഷനൽ ഹെറാൾഡ് കേസ്: സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; നാളെയും ഹാജരാകണം

ന്യൂഡൽഹി: നാഷനൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആറു മണിക്കൂറിലധികമാണ് രണ്ടാംതവണ ചോദ്യം ചെയ്തത്.

രാത്രി ഏഴു മണിയോടെ ഇ.ഡി ഓഫിസിൽനിന്ന് സോണിയ വീട്ടിലേക്ക് മടങ്ങി. ബുധനാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച സോണിയയെ ഇ.ഡി രണ്ടു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അതേസമയം, പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെയും മറ്റു കോൺഗ്രസ് നേതാക്കളെയും ഡൽഹി പൊലീസ് വിട്ടയച്ചു.

മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവരെയാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പാർലമെന്റിനുള്ളിൽ ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തങ്ങളെ അനുവദിക്കുന്നില്ലെന്ന് രാഹുൽ ആരോപിച്ചിരുന്നു.

Tags:    
News Summary - ED summons Sonia Gandhi tomorrow for questioning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.