പാർട്ടി പേരും ചിഹ്നവും ലഭിച്ച ശേഷം സുപ്രീംകോടതിയിൽ തടസ്സ ഹരജി നൽകി ഷിൻഡെ വിഭാഗം

ന്യൂഡൽഹി: ഷിൻഡെ വിഭാഗത്തിന് ശിവസേനയുടെ പേരും ചിഹ്നവും അനുവദിച്ച തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെ വിഭാഗം സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന വാർത്തകൾക്കിടെ, തടസ്സ ഹരജി നൽകി ഷിൻഡെ വിഭാഗം. ഇൗ വിഷയത്തിൽ എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് മഹാരാഷ്ട്ര സർക്കാറിന്റെ ഭാഗം കൂടി കേൾക്കണമെന്നാണ് ഷിൻഡെ വിഭാഗം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

വെള്ളിയാഴ്ചയാണ് ശിവ സേന എന്ന പേരും അമ്പും വില്ലും ചിഹ്നവും ഷിൻഡെ വിഭാഗത്തിന് അനുവദിച്ച് തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടത്. ഈ ഉത്തരവ് പാർട്ടി സ്ഥാപകൻ ബാൽ താക്കറെയുടെ മകനെന്ന നിലക്ക് ഉദ്ധവ് താക്കറെക്ക് വൻ അടിയായിരുന്നു. ഈ നടപടി ജനാധിപത്യത്തിന്റെ അന്ത്യമാണെന്നും പേരും ചിഹ്നവും മോഷ്ടിക്കപ്പെട്ടുവെന്നും പറഞ്ഞ താക്കറെ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും പറഞ്ഞിരുന്നു.ഇത് മുന്നിൽ കണ്ടാണ് ഷിൻ​ഡെ വിഭാഗം തടസ്സ ഹരജി നൽകിയത്.

Tags:    
News Summary - Eknath Shinde's Request To Supreme Court After Being Awarded Shiv Sena Symbol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.