ലഖ്നോ: ഉത്തര്‍ പ്രദേശിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്‍െറ പ്രചാരണം തിങ്കളാഴ്ച അവസാനിക്കും. 67 നിയമസഭ മണ്ഡലങ്ങളിലേക്ക് ബുധനാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക. സഹാറന്‍പുര്‍, ബിജ്നോര്‍, മുറാദാബാദ്, സംബല്‍, റാംപുര്‍, ബറേലി, അംറോഹ, പിലിബിത്, ഖേരി, ഷാജഹാന്‍പുര്‍, ബദായൂന്‍ എന്നീ ജില്ലകളിലെ മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ ജില്ലകളിലെ 34 സീറ്റുകളില്‍ ഭരണകക്ഷിയായ സമാജ്വാദ് പാര്‍ട്ടിയാണ് 2012ല്‍ ജയിച്ചത്.
ബി.എസ്.പി 18 സീറ്റിലും ബി.ജെ.പി പത്തിടത്തും കോണ്‍ഗ്രസ് മൂന്നിടത്തും മറ്റുള്ളവര്‍ രണ്ടിടത്തുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ചത്.
ബി.ജെ.പിയുടെ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ പ്രസിഡന്‍റ് അമിത് ഷായുമത്തെിയപ്പോള്‍ കോണ്‍ഗ്രസ്-എസ്.പി സഖ്യത്തിന്‍െറ പ്രചാരണത്തിന് രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും നേതൃത്വം നല്‍കി. ബി.എസ്.പി നേതാവ് മായാവതിയാണ് പാര്‍ട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്. 720 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. രണ്ടുകോടി 28 ലക്ഷം വോട്ടര്‍മാരാണ് ഈ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.