കശ്മീരിലെ ഷോപ്പിയാനിൽ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ

ഷോപ്പിയാൻ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. തെക്കൻ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ കുണ്ടലനിലാണ് ഏറ്റുമുട്ടൽ നടന്നത്. രണ്ട് ജവന്മാർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റു. 

ഷോപ്പിയാൻ പൊലീസും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്തെ ഒരു വീട്ടിൽ മൂന്ന് തീവ്രവാദികൾ ഉണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശം സേന വളഞ്ഞതായി റിപ്പോർട്ട്. 

ശനിയാഴ്ച ബദ്ഗാം ജില്ലയിലെ ഹൈദർപോറയിൽ പെട്രോൾ പാർട്ടിക്ക് നേരെ തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു സി.ആർ.പി.എഫ് ജവാന് പരിക്കേറ്റിരുന്നു.

Tags:    
News Summary - Encounter in Shopian, Jammu kashmir -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.