ന്യൂഡൽഹി: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടുയന്ത്ര (ഇ.വി.എം) അട്ട ിമറി ആരോപണങ്ങൾക്ക് ശക്തിപകർന്ന് ഓൺലൈൻ വെബ്സൈറ്റായ ‘ദ ക്വിൻറ്’ നടത്തിയ അന് വേഷണാത്മക റിപ്പോർട്ട് പുറത്ത്. രാജ്യത്തെ 373 ലോക്സഭ മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട് ടും എണ്ണിയ വോട്ടും തമ്മിൽ വൻ വ്യത്യാസമുള്ളതായി റിപ്പോർട്ട് പറയുന്നു. ബിഹാർ, യു.പി, ത മിഴ്നാട്, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഒന്നുമുതൽ നാലു ഘട്ടംവരെ വോട്ട െടുപ്പ് നടന്ന ഏതാനും മണ്ഡലങ്ങളിലെ, ഇക്കാര്യം വ്യക്തമാക്കുന്ന കണക്കുകളും ക്വിൻറ് പുറത്തുവിട്ടു. തമിഴ്നാട്ടിലെ കാഞ്ചീപുരം, ധർമപുരി, ശ്രീപെരുമ്പത്തൂർ, യു.പി യിലെ മഥുര, അരുണാചൽ എന്നിവിടങ്ങളിലെ കണക്കുകളിൽ വൻ വ്യത്യാസമുണ്ട്. തെരഞ്ഞെടുപ്പ് കമീഷെൻറ തന്നെ വെബ്സൈറ്റ് നൽകിയ കണക്കുകളുമായി ഒത്തുനോക്കുേമ്പാഴുള്ള വ്യത്യാസം ചൂണ്ടിക്കാട്ടിയപ്പോൾ കമീഷൻ മൗനം പാലിക്കുന്നതായും ‘ക്വിൻറ്’ പറയുന്നു.
ബി.ജെ.ബി സ്ഥാനാർഥി ഹേമമാലിനി വിജയിച്ച യു.പിയിലെ മഥുരയിൽ 10,88,206 വോട്ടുകൾ പോൾ ചെയ്തപ്പോൾ എണ്ണിയത് 10,98,112 വോട്ടുകൾ. 9906 വോട്ടുകൾ അധികം! ബി.ജെ.പി സ്ഥാനാർഥി സുശീർ കുമാർ സിങ് ജയിച്ച ബിഹാറിലെ ഔറംഗാബാദിൽ 8768 വോട്ടുകളാണ് ഇ.വി.എം അധികമായി കാണിച്ചത്. മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി കിരൺ റിജിജു ജയിച്ച അരുണാചലിൽ 7961 വോട്ടിെൻറയും വ്യത്യാസം. ഇവിടെ നേരിയ വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർഥി നബാം തൂക്കി പരാജയപ്പെട്ടത്.
ഇവയടക്കം 373 മണ്ഡലങ്ങളിലെ വോട്ടുവ്യത്യാസം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഉടൻ മറുപടി തരാമെന്ന് കമീഷൻ പറഞ്ഞ് മണിക്കൂറുകൾക്കകം അവസാന വോട്ടിങ് കണക്കുകൾ കമീഷെൻറ വെബ്സൈറ്റിൽനിന്ന് ദൂരൂഹമായി അപ്രത്യക്ഷമായി. എന്തുകൊണ്ടാണ് വെബ്സൈറ്റിൽനിന്ന് കണക്കുകൾ നീക്കിയെതന്ന് ചോദിച്ചപ്പോൾ പ്രതികരിച്ചില്ലെന്നും ‘ക്വിൻറ്’ പറയുന്നു. എന്നാൽ, പിന്നീട് ഇതിൽ ഒരു മണ്ഡലത്തിലെ വോട്ടിൽ മാത്രമാണ് വ്യക്തതയുള്ളതെന്നും ബാക്കിയുള്ളവയിലെ പോൾ ചെയ്ത വോട്ട് വിവരങ്ങൾ സമ്പൂർണമല്ലെന്നും അത് പിന്നീട് പുതുക്കുമെന്നുമുള്ള വിവരം വെച്ച് ക്വിൻറിന് ഇ-മെയിൽ ലഭിച്ചു.
എന്നിട്ടും ഒന്നു മുതൽ നാലു ഘട്ടംവരെ െതരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ പോൾ ചെയ്ത മുഴുവൻ വോട്ടും കമീഷെൻറ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തത് ഉൾപ്പെടുത്തി വീണ്ടും കമീഷന് ഇ-മെയിൽ അയച്ചുവെന്നും മറുപടിക്ക് കാത്തിരിപ്പ് തുടരുകയാണെന്നും ക്വിൻറ് പറയുന്നു.
വിഷയം സംസാരിക്കാൻ കമീഷനിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചക്ക് നിരവധി തവണ ശ്രമിച്ചിട്ടും തയാറായില്ലെന്നും ‘ക്വിൻറ്’ ചൂണ്ടിക്കാട്ടി.
പോൾ ചെയ്യുന്ന വോട്ടുകൾ രണ്ട് മണിക്കൂർ ഇടവിട്ട് മുതിർന്ന ഓഫിസറെ പ്രിസൈഡിങ് ഓഫിസർ അറിയിക്കണമെന്നാണ് നടപടിക്രമം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും എന്തുകൊണ്ട് ഇത് ഏകോപിപ്പിക്കാൻ കമീഷന് കഴിഞ്ഞില്ലെന്ന കാര്യവും ‘ക്വിൻറ്’ മുന്നോട്ടുവെക്കുന്നു. ഇക്കാര്യം മുൻ തെരഞ്ഞെടുപ്പ് കമീഷൻ ഒ.പി. റാവത്തിെൻറ അടുത്ത് ഉന്നയിച്ചപ്പോൾ ഗുരുതരമായ പ്രശ്നമാെണന്നും താൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ആയിരിക്കുന്ന വേളയിൽ ഇത്തരം യാതൊന്നും നടന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു പ്രതികരണം. 2018ൽ നടന്ന മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും കണക്കിലെ പൊരുത്തക്കേടുകൾ ‘ക്വിൻറ്’ പുറത്തുവിട്ടിരുന്നു. വികസിത രാജ്യമായ ബ്രിട്ടൻ അടക്കമുള്ളവ ജനാധിപത്യത്തിെൻറ കാതൽ മാനിച്ച് ഇ.വി.എം ഉപയോഗിക്കുന്നില്ലെന്നും പേപ്പർ ബാലറ്റ് ആെണന്നും ചൂണ്ടിക്കാട്ടിയാണ് ക്വിൻറ് റിേപ്പാർട്ട് അവസാനിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.