മമത ബാനർജിയുടെ തെരഞ്ഞെടുപ്പ്​ കേസ്​: സുവേന്ദു അധികാരിക്ക്​ നോട്ടീസ്

കൊൽക്കത്ത: മമത ബാനർജി നൽകിയ തെരഞ്ഞെടുപ്പ്​ കേസിൽ ബി.ജെ.പി നേതാവും എം.എൽ.എയുമായ സുവേന്ദു അധികാരിക്ക്​ നോട്ടീസ്​. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ നോട്ടീസ്​ നൽകിയിരിക്കുന്നത്​.

തെരഞ്ഞെടുപ്പ്​ രേഖകൾ, ഡിവൈസുകൾ, വിഡിയോ റെക്കോർഡ്​ തുടങ്ങി ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും സൂക്ഷിക്കണം. തെരഞ്ഞെടുപ്പ്​ കമീഷനും റി​േട്ടണിങ്​ ഓഫീസർക്കും ഉത്തരവിന്‍റെ പകർപ്പ്​ നൽകണമെന്നും കോടതി വ്യക്​തമാക്കിയിട്ടുണ്ട്​.

വി.വി.പാറ്റ്​ സ്ലിപ്പുകളും വോട്ടിങ്​ മിഷ്യനും സൂക്ഷിക്കണ​ം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സാധാരണയായി ആറ്​ മാസത്തേക്കാണ്​ സൂക്ഷിക്കുക. ഇത്​ നീട്ടണമെന്നായിരുന്നു മമതയുടെ അഭിഭാഷകന്‍റെ ആവശ്യം.


Tags:    
News Summary - EVMs Used In Nandigram, Where Mamata Banerjee Lost, To Be Preserved: Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.