ന്യൂഡൽഹി: ബ്ളൂവെയിൽ ചലഞ്ച് ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകൾ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് കേന്ദ്രസാേങ്കതിക മന്ത്രാലയം ആവശ്യപ്പെട്ടു. ഗൂഗിൾ, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, യാഹൂ, മൈക്രോസോഫ്റ്റ് എന്നിവരോട് ഗെയിമുമായി ബന്ധപ്പെട്ട ലിങ്കുകളെല്ലാം നീക്കം ചെയ്യണമെന്ന് ക്രേന്ദസർക്കാർ നിർദേശിച്ചിട്ടുണ്ട്.
ബ്ളൂവെയിൽ ചലഞ്ച് മൂലം ഇന്ത്യയിലും കുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഗെയിം ലഭ്യത പൂർണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം നൽകിയിരിക്കുന്നത്. ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളും ഗൂഗിൾ,യാഹൂ, മൈക്രോസോഫ്റ്റ് തുടങ്ങിയ സെർച്ച് എഞ്ചിനുകളും അപകടരമായ ഗെയിമുകളുടെ ലിങ്കുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് െഎ.ടി മന്ത്രാലയം കത്ത് നൽകി.
ഗെയിമിെൻറ അതേ പേരിലോ സമാനമായ പേരിലോ ഉള്ള ലിങ്കുകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഐ. ടി മന്ത്രി രവിശങ്കർ പ്രസാദ് ആഗസ്റ്റ് പതിനൊന്നിനാണ് വിവിധ സേവനദാതാക്കള്‍ക്ക് കത്തയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.