ഫാറൂഖ് അബ്ദുല്ലക്ക് കോവിഡ്

ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ലക്ക് കോവിഡ്. മകൻ ഉമർ അബ്ദുല്ലയാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. 83കാരനായ ഫാറൂഖ് അബ്ദുല്ല ക്വാറന്‍റീനിലാണ്.

പിതാവിന് കോവിഡ് സ്ഥിരീകരിച്ചതായും ലക്ഷണങ്ങൾ കാണിക്കുന്നതായും ഉമർ പറഞ്ഞു. ഇതേത്തുടർന്ന് കുടുംബാംഗങ്ങൾ സമ്പർക്കവിലക്കിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസത്തിനുള്ളിൽ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടവർ മുൻകരുതൽ സ്വീകരിക്കണമെന്ന് ഉമർ അഭ്യർഥിച്ചു. 

Tags:    
News Summary - Farooq Abdullah tests positive for Covid-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.