ചെന്നൈ: മദ്രാസ് െഎ.െഎ.ടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിെൻറ ദുരൂഹ മരണവു മായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ അറസ്റ്റ് അനിശ്ചിതമായി വൈകുന്നു. കേസന്വേഷണം ച െന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും കാര്യമായ പുരോഗതി ഉ ണ്ടായിട്ടില്ല. ഉന്നത രാഷ്ട്രീയ ഇടപെടൽ ഉണ്ടായതായാണ് സൂചന. അറസ്റ്റ് െഎ.െഎ.ടി യുടെ യശസ്സിന് കളങ്കമാവുമെന്ന് പറഞ്ഞാണ് ഇടപെടലെന്നും ആരോപണമുണ്ട്.
ആരോപ ണവിധേയരായ സുദർശൻ പത്മനാഭൻ, മിലിന്ദ് ബ്രഹ്മി, ഹേമചന്ദ്രൻ ഖരെ എന്നീ അധ്യാപകരെ മൂന്നുതവണ ചോദ്യം ചെയ്തിരുന്നു. ഇതിനുപുറമെ സഹപാഠികൾ ഉൾപ്പെടെ 20 പേരുടെ മൊഴികളും ശേഖരിച്ചു. സുദർശൻ ഉൾപ്പെടെ മൂന്നു പ്രഫസർമാരും തെൻറ മരണത്തിന് കാരണക്കാരാണെന്ന് ഫാത്തിമയുടെ മൊബൈൽഫോണിലെ ആത്മഹത്യ കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു.
മറ്റു നിരവധി തെളിവുകളും ഫാത്തിമയുടെ കുടുംബാംഗങ്ങൾ പൊലീസിന് കൈമാറി. അന്വേഷണ നടപടികൾ പരമാവധി നീട്ടിക്കൊണ്ടുപോയി കേസ് തേച്ചുമായ്ച്ചുകളയാനാണ് പൊലീസിെൻറ നീക്കമെന്നും സംശയമുയർന്നിട്ടുണ്ട്. മൂന്നു പ്രഫസർമാരോടും പൊലീസ് കമീഷണർ ഒാഫിസിൽ ഹാജരാവണമെന്നു പറഞ്ഞ് സമൻസ് അയച്ചിരുന്നുവെങ്കിലും അനുസരിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാൽ ഹാജരാവാൻ കഴിയില്ലെന്നാണ് ഇവർ പൊലീസിനെ അറിയിച്ചത്. പിന്നീട് പൊലീസ് െഎ.െഎ.ടി ഗസ്റ്റ്ഹൗസിലെത്തിയാണ് ചോദ്യംചെയ്തത്. ലഭ്യമായ തെളിവുകൾ കൂട്ടിയിണക്കാൻ കഴിയാത്തതാണ് തുടർനടപടികളിലേക്ക് കടക്കാൻ തടസ്സമെന്നാണ് അന്വേഷണ സംഘത്തിെൻറ വാദം.
കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആർ. സുബ്രഹ്മണ്യത്തിെൻറ തെളിവെടുപ്പും പ്രഹസനമായിരുന്നു. ഫാത്തിമയുടെ മരണത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടത്തണമെന്ന വിദ്യാർഥി സംഘടനകളുടെ ആവശ്യവും െഎ.െഎ.ടി ഡയറക്ടർ നിരാകരിച്ചു. ഹോസ്റ്റൽ മുറിയിലെ തെളിവുകൾ ലോക്കൽ പൊലീസും െഎ.െഎ.ടി അധികൃതരും ചേർന്ന് നശിപ്പിച്ചതായി നേരത്തേ ആരോപണങ്ങളുണ്ടായിരുന്നു. മദ്രാസ് െഎ.െഎ.ടിയിൽ ഇതിന് മുമ്പും നിരവധി ദുരൂഹമരണങ്ങളുണ്ടായിട്ടുണ്ടെങ്കിലും കേസന്വേഷണം എങ്ങുമെത്താറില്ലെന്നതാണ് ചരിത്രമെന്ന് റിട്ട. പ്രഫ. വസന്ത കന്തസാമി പ്രസ്താവിച്ചിരുന്നു.
സി.ബി.െഎ അന്വേഷണമാവശ്യപ്പെട്ട് എൻ.എസ്.യു തമിഴ്നാട് ഘടകം പ്രസിഡൻറ് എൻ. അശ്വത്തമൻ സമർപ്പിച്ച പൊതുതാൽപര്യ ഹരജി തീയതി പറയാതെ മദ്രാസ് ഹൈകോടതി മാറ്റിവെച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയശേഷം സി.ബി.െഎയെ ഏൽപിക്കുന്നത് പരിഗണിച്ചാൽ മതിയെന്ന തമിഴ്നാട് സർക്കാറിെൻറ അഭിപ്രായത്തെ മാനിച്ചാണിത്. സി.ബി.െഎയിൽ പ്രവർത്തിച്ച് പരിചയമുള്ളവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നതെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചും ഫാത്തിമയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും ചെന്നൈയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മ ചെപ്പോക്ക് സ്റ്റേഡിയത്തിന് സമീപം ധർണ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.