മുംബൈ: ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) ഉദ്യോഗസ്ഥൻ. മുംബൈയിലെ വഡാല റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ചയാണ് സംഭവം. ആർ.പി.എഫ് കോൺസ്റ്റബിളായ നേത്രപാൽ സിങ് ആണ് യാത്രക്കാരനെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്.
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യുവാവ് തെറിച്ചു വീഴുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി കാമറയിൽ നിന്നും പൊലീസ് കണ്ടെടുത്തു.
ആർ.പി.എഫ് കോൺസ്റ്റബിൾ നേത്രപാലിന്‍റെ സമയോചിത ഇടപെടൽ ജീവൻ രക്ഷിക്കാൻ കാരണമായി. യാത്രക്കാർ ഒരു കാരണവശാലും ഓടുന്ന ട്രെയിനിൽ കയറുകയോ, ഇറങ്ങുകയോ ചെയ്യരുത് എന്ന തലക്കെട്ടോടെ സെൻട്രൽ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് തന്നെയാണ് ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.