ജീവന്മരണ പോരാട്ടത്തിലേക്ക്​

ന്യൂ​ഡ​ൽ​ഹി: അ​ഞ്ചി​ട​ത്തെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​രോ പാ​ർ​ട്ടി​ക​ൾ​ക്കും ജീ​വ​ന്മ​ര​ണ പോ​രാ​ട്ടം. അ​ധി​കാ​രം പി​ടി​ക്കു​ന്ന​തി​നൊ​പ്പം നി​ല​നി​ൽ​പി​നു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ടം കൂ​ടി​യാ​ണ​ത്. സി.​പി.​എം, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​, കോ​ൺ​ഗ്ര​സ്​, ഡി.​എം.​കെ, എ.​ഐ.​എ.​ഡി.​എം.​കെ തു​ട​ങ്ങി കേ​ര​ള കോ​ൺ​ഗ്ര​സ്​ വ​രെ അ​ടി​ത്ത​റ ഇ​ള​കാ​തി​രി​ക്കാ​ൻ വി​യ​ർ​പ്പൊ​ഴു​ക്കു​േ​മ്പാ​ൾ കേ​ന്ദ്ര​ഭ​ര​ണ​ത്തി​െൻറ പേ​ശീ​ബ​ലം മു​ത​ലാ​ക്കി ശ​ക്​​തി വ​ർ​ധി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ ബി.​ജെ.​പി. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ഫ​ല​ങ്ങ​ൾ ദേ​ശീ​യ രാ​ഷ്​​ട്രീ​യ​ത്തി​െൻറ ഗ​തി​െ​യ​ത്ത​ന്നെ സ്വാ​ധീ​നി​ക്കാ​ൻ പ​ര്യാ​പ്​​തം.

കേ​ര​ളം

ഇ​ന്ത്യ​യി​ൽ ത​ന്നെ സി.​പി.​എ​മ്മി​െൻറ മോ​സ്​​കോ ആ​യി മാ​റി​യ കേ​ര​ള​ത്തി​ൽ അ​ധി​കാ​രം നി​ല​നി​ർ​ത്തേ​ണ്ട​ത്​ ഇ​ട​തു​പാ​ർ​ട്ടി​ക​ള​ു​ടെ അ​ഭി​മാ​ന​പ്ര​ശ്​​നം മാ​ത്ര​മ​ല്ല, നി​ല​നി​ൽ​പി​െൻറ കൂ​ടി പ്ര​ശ്​​ന​മാ​ണ്. ​ഭ​ര​ണ ത്തു​ട​ർ​ച്ച ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​തി​വ്​ അ​ട്ടി​മ​റി​ക്കാ​ൻ 19ാമ​ത്തെ അ​ട​വും പു​റ​ത്തെ​ടു​ത്തു​ള്ള പ​രീ​ക്ഷ​ണ​മാ​ണ്​ 'ഇ​നി​യും മു​ന്നോ​ട്ട്​' എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ലൂ​ടെ എ​ൽ.​ഡി.​എ​ഫ്​ ന​ട​ത്തു​ന്ന​ത്. പ​ശ്ചി​മ ബം​ഗാ​ളും ത്രി​പു​ര​യും കൈ​വി​ട്ടു​പോ​യ സി.​പി.​എ​മ്മി​ന്​ കേ​ര​ള​ത്തി​​ൽ ഭ​ര​ണ​ന​ഷ്​​ട​മു​ണ്ടാ​കു​ന്ന​ത്​ ഭാ​വി​ക്കു​മു​ന്നി​ൽ വ​ലി​യ ചോ​ദ്യ​ചി​ഹ്​​നം ഉ​യ​ർ​ത്തും. ന​യ​വും ത​ത്ത്വ​ശാ​സ്​​ത്ര​വു​മെ​ല്ലാം മാ​റ്റി​വെ​ച്ച്​, നി​രു​പാ​ധി​കം പ​ല​തി​നും മു​ന്നി​ൽ കീ​ഴ​ട​ങ്ങി, മു​ന്ന​ണി വി​ക​സ​ന​ത്തി​െൻറ മാ​ന​ദ​ണ്ഡ​ങ്ങ​ൾ മാ​റ്റി​വെ​ച്ചെ​ല്ലാ​മാ​ണ്​ സി.​പി.​എം ന​യി​ക്കു​ന്ന എ​ൽ.​ഡി.​എ​ഫ്​ പോ​ർ​ക്ക​ള​ത്തി​ലേ​ക്ക്​ ക​ച്ച മു​റു​ക്കി​യി​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ്​ ന​യി​ക്കു​ന്ന യു.​ഡി.​എ​ഫി​നാ​ക​​ട്ടെ, ഭ​ര​ണം പി​ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ മു​ന്ന​ണി​യു​ടെ​യും അ​തി​ലെ പാ​ർ​ട്ടി​ക​ളു​ടെ​യും കെ​ട്ടു​റ​പ്പു​ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​കും. ദീ​ർ​ഘ​കാ​ലം മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി​നി​ന്ന​വ​ർ മ​റു​ക​ണ്ടം ചാ​ടി​യ ക്ഷീ​ണം ഒ​രു വ​ശ​ത്ത്. നേ​തൃ​പ​ര​മാ​യ അ​ങ്ക​ലാ​പ്പു​ക​ൾ മ​റു​വ​ശ​ത്ത്. രാ​ഹു​ൽ ഗാ​ന്ധി​യെ ത​ന്നെ ക​ള​ത്തി​ലി​റ​ക്കി​യു​ള്ള പ​രീ​ക്ഷ​ണ​മാ​ണ്​ ഇ​തി​നി​ട​യി​ൽ അ​വ​ർ ന​ട​ത്തു​ന്ന​ത്. ​പ​ര​സ്​​പ​രം പോ​ര​ടി​ച്ചും കേ​ന്ദ്ര നേ​താ​ക്ക​ൾ​ക്കു​മു​ന്നി​ൽ ക​വാ​ത്തു​മ​റ​ന്നും നി​ൽ​ക്കു​ന്ന ബി.​ജെ.​പി​യെ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ ഒ​രു​ക്കി അ​യ​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള നേ​താ​ക്ക​ളാ​ണ്​ അ​ണി​യ​റ​യി​ൽ. ക​ഴി​ഞ്ഞ​ത​വ​ണ അ​ക്കൗ​ണ്ട്​ തു​റ​ന്ന സം​സ്​​ഥാ​ന​ത്ത്​ സീ​റ്റെ​ണ്ണം ഇ​ര​ട്ട അ​ക്ക​ത്തി​ലേ​ക്ക്​ ഉ​യ​ർ​ത്തി ഇ​രു​മു​ന്ന​ണി​ക​ളെ​യും വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്​ ബി.​ജെ.​പി​യു​ടെ മോ​ഹ​സ​ങ്ക​ൽ​പം.

പ​ശ്ചി​മ ബം​ഗാ​ൾ

ര​ക്​​തം പൊ​ടി​ഞ്ഞേ​ക്കാ​വു​ന്ന, തീ​പാ​റു​ന്ന പോ​രാ​ട്ട​ത്തി​ലേ​ക്കാ​ണ്​ പ​ശ്ചി​മ ബം​ഗാ​ൾ എ​ടു​ത്തു​ചാ​ടി​യി​രി​ക്കു​ന്ന​ത്. അ​ങ്ക​ക്ക​ലി തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​േ​മ്പ പ്ര​ക​ടം. ഉ​ശി​രു​ള്ള പോ​രാ​ളി​യാ​യി പ​ശ്ചി​മ ബം​ഗാ​ളി​െൻറ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത മ​മ​ത ബാ​ന​ർ​ജി​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യു​ടെ ത​ള്ളി​ക്ക​യ​റ്റ ശ്ര​മ​ങ്ങ​ൾ​ക്കു​മു​ന്നി​ൽ നി​ല​നി​ൽ​പി​നു​വേ​ണ്ടി​യു​ള്ള ​ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​ണ്​ ന​ട​ത്തു​ന്ന​ത്. വ​ള​രെ ചു​രു​ക്കം സീ​റ്റു​ക​ളി​ൽ മാ​ത്രം ക​ഴി​ഞ്ഞ​ത​വ​ണ വി​ജ​യി​ച്ച ബി.​ജെ.​പി പ​ശ്ചി​മ ബം​ഗാ​ളി​ൽ ഇ​ല്ലാ​ത്ത മ​സി​ൽ​പെ​രു​പ്പ​മാ​ണ്​ കാ​ണി​ക്കു​ന്ന​ത്. മ​മ​ത​യു​ടെ പാ​ള​യ​ത്തി​ൽ​നി​ന്ന്​ വി​ശ്വ​സ്​​ത​രെ വ​രെ അ​ട​ർ​ത്തി​യെ​ടു​ത്തും പ​ണം വാ​രി​യെ​റി​ഞ്ഞും കേ​ന്ദ്ര​ഭ​ര​ണ സൗ​ക​ര്യം യ​ഥേ​ഷ്​​ടം ഉ​പ​യോ​ഗി​ച്ചു​മു​ള്ള നീ​ക്ക​ങ്ങ​ൾ ബി.​ജെ.​പി ന​ട​ത്തു​േ​മ്പാ​ൾ, മ​മ​ത​യു​ടെ പ്ര​ധാ​ന എ​തി​രാ​ളി​ക​ളാ​യി​രു​ന്ന സി.​പി.​എം പോ​ലും പ​ക​ച്ചു നി​ൽ​ക്കു​ന്നു. ശോ​ഷി​ച്ച സി.​പി.​എ​മ്മും കോ​ൺ​ഗ്ര​സും ഏ​ച്ചു​കെ​ട്ടി​യ ബ​ന്ധ​വു​മാ​യി അ​ങ്ക​ക്ക​ള​ത്തി​ൽ നി​ൽ​ക്കു​േ​മ്പാ​ൾ ത്രി​മാ​ന പോ​രാ​ട്ട​ത്തി​ലേ​ക്കാ​ണ്​ പ​ശ്ചി​മ ബം​ഗാ​ൾ നീ​ങ്ങു​ന്ന​ത്. വ​ർ​ഗീ​യ​ത​യും വം​ശീ​യ​ത​യു​മെ​ല്ലാ​മാ​യി വം​ഗ​നാ​ട്​ മ​റ്റൊ​രു ചാ​യ​ക്കൂ​ട്ടാ​യി മാ​റി​പ്പോ​യി​രി​ക്കു​ന്നു. അ​ക്ര​മ സാ​ധ്യ​ത​ക​ളി​ലേ​ക്ക്​ വി​ര​ൽ​ചൂ​ണ്ടി​യാ​ണ്​ ​തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ വോ​​ട്ടെ​ടു​പ്പ്​ എ​ട്ടു ഘ​ട്ട​മാ​ക്കി​യ​ത്. ഇ​ത്ര​യും നീ​ണ്ട വോ​​ട്ടെ​ടു​പ്പു പ്ര​ക്രി​യ പ​ശ്ചി​മ ബം​ഗാ​ളി​ൽ ഇ​താ​ദ്യം.

ത​മി​ഴ്​​നാ​ട്​

ക​രു​ണാ​നി​ധി​യും ജ​യ​ല​ളി​ത​യും മ​ൺ​മ​റ​ഞ്ഞ ശേ​ഷം ദ്രാ​വി​ഡ രാ​ഷ്​​ട്രീ​യം മാ​റ്റു​ര​ക്കു​ന്ന നി​ർ​ണാ​യ​ക തെ​ര​ഞ്ഞെ​ടു​പ്പാ​ണ്​ ത​മി​ഴ്​​നാ​ട്ടി​ൽ. ഡി.​എം.​കെ ഒ​രു​വ​ശ​ത്തും പ​ല ക​ഷ​ണ​ങ്ങ​ൾ ചേ​ർ​ത്തു​നി​ർ​ത്തി​യി​രി​ക്കു​ന്ന എ.​ഐ.​എ.​ഡി.​എം.​കെ മ​റു​വ​ശ​ത്തു​മാ​യി ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ധി​കാ​രം പി​ടി​ക്കു​ന്ന​വ​ർ​ക്കു മാ​ത്ര​മാ​ണ്​ ഭാ​വി ശോ​ഭ​നം. ന​ല്ലൊ​രു നേ​താ​വി​ല്ലാ​താ​യി മാ​റി​യ എ.​ഐ.​എ.​ഡി.​എം.​കെ​യു​ടെ ഗോ​ഡ്​​ഫാ​ദ​റാ​യി മാ​റി​യ ബി.​ജെ.​പി​ക്ക്​ സം​സ്​​ഥാ​ന​ത്ത്​ വ​ലി​യ വേ​രോ​ട്ട​മി​ല്ലെ​ങ്കി​ലും പി​ന്നാ​മ്പു​റ നീ​ക്ക​ങ്ങ​ൾ​ക്കും മോ​ഹ​സ​ങ്ക​ൽ​പ​ങ്ങ​ൾ​ക്കും കു​റ​വി​ല്ല. ര​ജ​നി​യും ക​മ​ൽ​ഹാ​സ​നു​മു​ൾ​പ്പെ​ടു​ന്ന താ​ര​പ്ര​പ​ഞ്ച​വും ത​മി​ഴ്​​നാ​ടി​െൻറ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഉ​ശി​രു പ​ക​രു​ന്നു.

അ​സം

ഒ​രേ നാ​ട്ടു​കാ​രെ സ്വ​ദേ​ശി​യും വ​ര​ത്ത​നു​മാ​ക്കി​മാ​റ്റി പൗ​ര​ത്വ​ത്തി​നൊ​രു ചോ​ദ്യ​ചി​ഹ്ന​മി​ട്ട്​ നി​ർ​ത്തി​യ ഭ​ര​ണ​കൂ​ടം ഉ​ണ്ടാ​ക്കി​വെ​ക്കു​ന്ന അ​ങ്ക​ലാ​പ്പു​ക​ൾ​ക്കി​ട​യി​ലേ​ക്കാ​ണ്​ അ​സ​മി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ എ​ത്തു​ന്ന​ത്. എ​ൻ.​ആ​ർ.​സി​ക്കും പൗ​ര​ത്വ പ്ര​ശ്​​ന​ത്തി​നും മു​ന്നി​ൽ ജ​നം പ​ക​ച്ചു​നി​ൽ​ക്കു​േ​മ്പാ​ൾ, വി​ഭാ​ഗീ​യ രാ​ഷ്​​ട്രീ​യ​ത്തി​​െൻറ കൊ​ടി​ക്കൂ​റ പാ​റി​ച്ചാ​ണ്​ ബി.​ജെ.​പി അ​ധി​കാ​ര​ത്തു​ട​ർ​ച്ച​ക്ക്​ ശ്ര​മി​ക്കു​ന്ന​ത്. ദീ​ർ​ഘ​കാ​ല മു​ഖ്യ​മ​ന്ത്രി ത​രു​ൺ ഗൊ​ഗോ​യി കോ​ൺ​ഗ്ര​സി​നെ നി​യ​ന്ത്രി​ക്കാ​ൻ ഇ​ല്ലാ​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ, അ​ന്ത​രി​ച്ച നേ​താ​വി​െൻറ മ​ക​ൻ ഗൗ​ര​വ്​ ഗൊ​ഗോ​യി​യാ​ണ്​ ബി.​ജെ.​പി​ക്കെ​തി​രാ​യ പ​ട​നീ​ക്ക​ത്തി​നു മു​ന്നി​ൽ.

പു​തു​ച്ചേ​രി

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​ത്തി​ന്​ ദി​വ​സ​ങ്ങ​ൾ മു​മ്പു മാ​ത്രം സ​ർ​ക്കാ​ർ വീ​ണ്​ രാ​ഷ്​​ട്ര​പ​തി​ഭ​ര​ണ​ത്തി​ലേ​ക്കു​പോ​യ രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​മാ​ണ്​ പു​തു​ച്ചേ​രി​യി​ൽ. 30 സീ​റ്റു മാ​ത്ര​മു​ള്ള, ബി.​ജെ.​പി​ക്ക്​ വ​ലി​​യ റോ​ളൊ​ന്നും അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലാ​ത്ത സം​സ്​​ഥാ​ന​ത്ത്​ നാ​രാ​യ​ണ​സാ​മി മ​ന്ത്രി​സ​ഭ മ​റി​ഞ്ഞു​വീ​ണ​ത്​, ഭ​ര​ണം തീ​രാ​ൻ നേ​ര​ത്തു​ണ്ടാ​യ കാ​ലു​വാ​ര​ൽ മൂ​ല​മാ​ണ്. കൈ​വി​ട്ട ഭ​ര​ണം തി​രി​ച്ചു പി​ടി​ച്ച്​ മു​ഖം ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്​ കോ​ൺ​ഗ്ര​സി​േ​ൻ​റ​ത്.

പി​ൻ​സീ​റ്റ്​ ഡ്രൈ​വി​ങ്​ എ​ങ്കി​ലും ന​ട​ക്കാ​ൻ പാ​ക​ത്തി​ലൊ​രു സാ​ഹ​ച​ര്യം പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ ബി.​ജെ.​പി.

Tags:    
News Summary - fight beginning for the assembly election in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.