ന്യൂഡൽഹി: 40 ലക്ഷം പേർ പുറത്തായ അസമിെൻറ ദേശീയ പൗരത്വപ്പട്ടികയെച്ചൊല്ലി പാർലമെൻറിെൻറ ഇരുസഭകളിലും ബഹളം. രാജ്യസഭ നടപടി സ്തംഭിച്ചു. സ്വന്തം മണ്ണിൽ ജനങ്ങളെ അന്യരാക്കിമാറ്റുന്ന തരംതാണ നീക്കത്തിൽ വിവിധ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചു. കേന്ദ്ര സർക്കാറിനെ ആശങ്ക അറിയിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിയിലെത്തി. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ മമത ചൊവ്വാഴ്ച കാണും.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സി.പി.എം, സമാജ്വാദി പാർട്ടി തുടങ്ങി വിവിധ പ്രതിപക്ഷ കക്ഷികളാണ് പാർലമെൻറിൽ പ്രതിഷേധം ഉയർത്തിയത്. ലോക്സഭയിൽ തൃണമൂൽ കോൺഗ്രസിലെ സുദീപ് ബന്ദോപാധ്യായയാണ് വിഷയം ഉന്നയിച്ചത്. മനുഷ്യത്വരഹിതവും ജനങ്ങളെ പീഡിപ്പിക്കുന്നതുമാണ് സംഭവമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കരട് പട്ടികയിൽ ഇല്ലാത്ത 40 ലക്ഷം പേർക്ക് അസമിൽ തുടർന്നും കഴിയാൻ സാധിക്കുന്നവിധത്തിൽ ഭേദഗതികൾ കേന്ദ്രം കൊണ്ടുവരണം.
യഥാർഥ പൗരന്മാരെ ജാതി, വർഗ അടിസ്ഥാനത്തിൽ വിഭജിക്കുന്ന ഹീനമായ പ്രവൃത്തിയാണ് നടക്കുന്നതെന്ന് കോൺഗ്രസ് സഭാനേതാവ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. മനുഷ്യാവകാശവും ജനാധിപത്യാവകാശവും നിഷേധിക്കുകയാണ് ചെയ്യുന്നതെന്ന് സി.പി.എമ്മിലെ മുഹമ്മദ് സലീം പറഞ്ഞു.
രാജ്യസഭയിലും തൃണമൂൽ കോൺഗ്രസാണ് വിഷയം ഉയർത്തിയത്. വിവാദ കരടു പട്ടികയെക്കുറിച്ച് നേരേത്ത നൽകിയ നോട്ടീസ് അടിസ്ഥാനപ്പെടുത്തി ഉടൻ ചർച്ച അനുവദിക്കണമെന്ന് പാർട്ടി നേതാവ് െഡറിക് ഒബ്രിയൻ ആവശ്യപ്പെട്ടു. എന്നാൽ, ആഭ്യന്തരമന്ത്രി വിശദീകരണം നൽകാൻ എത്തിയിട്ടും പ്രതിപക്ഷം ബഹളം വെക്കുന്നതിനെ സഭാധ്യക്ഷൻ എം. വെങ്കയ്യ നായിഡു ചോദ്യംചെയ്തു.
വിഷയത്തിൽ മറുപടി പറയാൻ സഭയിൽ ഉണ്ടാകണമെന്ന് താൻ ആവശ്യെപ്പട്ടപ്രകാരമാണ് ആഭ്യന്തരമന്ത്രി എത്തിയത്. എന്നാൽ, സഭ ബഹളത്തിലാണ്. സഭ നടത്താനോ അംഗങ്ങൾ എന്തെങ്കിലും പറയാനോ സമ്മതിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അധ്യക്ഷൻ സഭാനടപടി നിർത്തിവെച്ചു. ഉച്ചതിരിഞ്ഞ് സഭ വീണ്ടും ചേർന്നപ്പോഴും െഡറിക് ഒബ്രിയൻ ചർച്ച ആവശ്യപ്പെട്ടു. ലക്ഷക്കണക്കായ പൗരന്മാരെ ബാധിക്കുന്ന ദേശീയപ്രശ്നമാണ് അസമിലേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത ദിവസം സംസാരിക്കാൻ അനുവദിക്കാമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.