യോഗിക്കെതിരെ മോശം പദങ്ങളുപയോഗിച്ചു; അലിഗഢ്​ വിദ്യാർഥികൾക്കെതിരെ കേസ്​

ലഖ്​നോ: ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർക്കെതിരെ​ മോശം പദങ്ങളുപയോഗിച്ച്​ മുദ്രവാക്യം വിളിച്ചുവെന്ന്​ ആരോപിച്ച്​ അലിഗഢ്​ മുസ്​ലിം യൂനിവേഴ്​സിറ്റിയിലെ വിദ്യാർഥികൾക്കെതിരെ പൊലീസ്​ കേസെടുത്തു.

24ഓളം വിദ്യാർഥികൾക്കെതിരെയാണ്​ പൊലീസ്​ കേസെടുത്തിരിക്കുന്നത്​. അലിഗഢിൽ നടന്ന മനുഷ്യചങ്ങലക്കിടെ 25 മുതൽ 30 വിദ്യാർഥികൾ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമെതിരെ മോശം മുദ്രാവാക്യങ്ങൾ മുഴക്കിയെന്ന്​ അലിഗഢ്​ സിവിൽ ലൈൻ സർക്കിൾ ഓഫീസർ അനിൽ സമാനിയ പറഞ്ഞു.

വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്​ വിദ്യാർഥികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അ​ദ്ദേഹം വ്യക്​തമാക്കി.

Tags:    
News Summary - FIR Registerd against AMU students-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.