ദ്വാരക: ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയിലെ ഭൻവദ് നഗരത്തിന് സമീപം ത്രിവേണി പുഴയിലിറങ്ങിയ അഞ്ച് കൗമാരക്കാർ മുങ്ങിമരിച്ചു. ധുലേതി ആഘോഷിച്ച ശേഷം പുഴയിലിറങ്ങിയതായിരുന്നു ഇവർ. ആഴം നോക്കാതെ ഇറങ്ങിയതാണ് അപകടകാരണമെന്ന് ഭൻവദ് എസ്.ഐ നികുഞ്ജ് ജോഷി പറഞ്ഞു.
ജിത് ലുഹർ (16), ഹിമാൻഷു റാത്തോഡ് (17), ഭുപൻ ബഗ്ഡ (16), ധവൽ ചാന്ദെഗ്ര (16), ഹിതാർഥ് ഗോസാമി (16) എന്നിവരാണ് മരിച്ചത്. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ മൃതദേഹങ്ങൾ മുങ്ങിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.