ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയവും മണ്ണിടിച്ചിലും; 30 കോളജ് വിദ്യാർഥികളെ രക്ഷപ്പെടുത്തി

ലഹൗൾ: ഹിമാചൽ പ്രദേശിലെ രണ്ട് സ്ഥലങ്ങളിൽ മിന്നൽ പ്രളയവും മണ്ണിടിച്ചിലും. ഗ്രാംഫു വില്ലേജിലും ചോട്ടാ ധാരയിലുമാണ് സംഭവം. ഹിമാചൽ പ്രദേശ് സ്റ്റേറ്റ് എമർജൻസി ഓപറേഷൻസ് സെന്‍ററാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

മണ്ണിടിച്ചിലിനെ തുടർന്ന് റോഡിൽ കുടുങ്ങിയ 30 അംഗ കോളജ് വിദ്യാർഥികളുടെ സംഘത്തെ രക്ഷപ്പെടുത്തി. സ്പിതി-മണാലി യാത്രയിലാണ് മണ്ണിടിച്ചിലുണ്ടായത്. വിദ്യാർഥികൾ സുരക്ഷിതരെന്ന് ഹിമാചൽ സർക്കാർ അറിയിച്ചു.

റോഡിൽ നിറഞ്ഞ മണ്ണും കല്ലും നീക്കം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 

Tags:    
News Summary - Flash floods, landslide hit Lahaul and Spiti in Himachal Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.