താനെ: പ്രവാചക നിന്ദ നടത്തി വിവാദത്തിലായ ബി.ജെ.പി നേതാവ് നൂപുർ ശർമയോട് തിങ്കളാഴ്ച മഹാരാഷ്ട്രയിലെ ഭിവണ്ടി പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദേശം. മൊഴി രേഖപ്പെടുത്തുന്നതിനായാണ്. ജൂൺ 15ന് നവീൻ കുമാർ ജിൻഡാലിനോടും ഹാജരാകാൻ ആവശ്യപ്പെട്ടതായി പൊലീസ് ഇൻസ്‌പെക്ടർ ചേതൻ കാകഡെ പറഞ്ഞു.
മെയ് 30ന് മഹാരാഷ്ട്രയിലെ റാസ അക്കാദമിയുടെ പ്രതിനിധി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. നേരത്തെ താനെയിലെ മുംബ്ര പൊലീസും ജൂൺ 22ന് മൊഴി രേഖപ്പെടുത്തുന്നതിന് ഹാജരാകണമെന്ന് നൂപുറിനോട് ആവശ്യപ്പെട്ടിരുന്നു.
പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. സംഭവം വിവാദമായതോടെ നുപൂർ ശർമയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.