ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വാഭാവിക മാർഗത്തിലൂടെ (ഓട്ടോമാറ്റിക് റൂട്ട്) 74 ശതമാനം വരെ ഉയർത്താമെന്ന് കേന്ദ്രം വ്യക്തമാക്കി. വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് നടപടി. നേരത്തെ ഇത് 49 ശതമാനമായിരുന്നു.
എന്നാൽ, ദേശീയ സുരക്ഷ മുൻനിർത്തി വിദേശ നിക്ഷേപം പുനഃപരിശോധിക്കാനുള്ള അവകാശം സർക്കാറിനുണ്ടാകും. നിലവിൽ വിദേശ നിക്ഷേപ നയം അനുസരിച്ച് പ്രതിരോധ രംഗത്ത് 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപമാകാം. എന്നാൽ, 49 ശതമാനത്തിനു മുകളിലുള്ള നിക്ഷേപത്തിന് സർക്കാർ അനുമതി വേണം. ഇതാണ് 74 ശതമാനമാക്കുന്നതെന്ന് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് വ്യക്തമാക്കി. പുതിയ വ്യവസായ ലൈസൻസ് തേടുന്ന കമ്പനികൾക്കാകും ഓട്ടോമാറ്റിക് റൂട്ടിലൂടെ 74 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുക.
പുതിയ വ്യവസായ ലൈസൻസ് തേടാത്ത കമ്പനികളുടെ 49 ശതമാനം വരെയുള്ള വിദേശ നിക്ഷേപത്തിനും പ്രതിരോധ രംഗത്ത് ഇതിനകം വിദേശ നിക്ഷേപത്തിന് അനുമതിയുള്ള സ്ഥാപനങ്ങളും നിക്ഷേപ വർധനക്ക് അനുമതി ലഭ്യമാക്കണം.
49 ശതമാനം വരെയുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ, കമ്പനികൾ ഓഹരി വ്യവസ്ഥയിലുള്ള മാറ്റവും പുതിയ വിദേശ നിക്ഷേപകരിലേക്കുള്ള ഉടമസ്ഥത മാറ്റവും നടക്കുന്നുണ്ടെങ്കിൽ അക്കാര്യം പ്രതിരോധ മന്ത്രാലയത്തെ 30 ദിവസത്തിനുള്ളിൽ അറിയിക്കണം.
ഈ കമ്പനികൾക്ക് വിദേശ നിക്ഷേപം 49 ശതമാനത്തിൽ കൂടുതൽ ഉയർത്താൻ സർക്കാർ അനുമതി ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.