ന്യൂഡൽഹി: ഫാദര്‍ ടോം ഉഴുന്നാലിനെ വിട്ടുകിട്ടാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിങ്. കേന്ദ്രത്തിന്‍റെ വിശ്രമമില്ലാത്ത ഇടപെടലുകളാണ് മോചനം സാധ്യമാക്കിയതെന്നും വി.കെ സിങ് അവകാശപ്പെട്ടു. ബഹളങ്ങളില്ലാതെ എന്നാല്‍ ഫലപ്രദമായാണ് വിദേശകാര്യ മന്ത്രാലയത്തിെൻറ പ്രവര്‍ത്തനം നടന്നത്. മോചനത്തിന് ശേഷം ഫാദര്‍ ടോം ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടില്ല. മോചനത്തിനായി പലതരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ രാജ്യം അവലംബിച്ചുവെന്നും അവ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാനിലുള്ള അദ്ദേഹം ഇന്ത്യയിലേക്ക് വരുന്നത് സംബന്ധിച്ച് സ്വയം തീരുമാനമെടുക്കട്ടെയെന്നും വി.കെ സിങ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.