പ്രലോഭിപ്പിച്ച് മതം മാറ്റൽ; പാസ്റ്ററും ഭാര്യയും ഗോവയിൽ അറസ്റ്റിൽ

പനാജി: ആളുകളെ പ്രലോഭിപ്പിച്ച് ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിച്ചെന്ന പരാതിയിൽ പാസ്റ്ററും ഭാര്യയും അറസ്റ്റിൽ. പാസ്റ്റർ ഡൊമിനിക് ഡിസൂസയും ഭാര്യ ജുവാൻ ലൂറെഡുമാണ് ഗോവയിൽ പിടിയിലായത്. പണവും ദീർഘനാളായുള്ള രോഗങ്ങളിൽ നിന്ന് മോചനവും വാഗ്ദാനം ചെയ്താണ് ആളുകളെ ഇവർ വശീകരിച്ചതെന്ന് പൊലീസ് പറഞ്ഞു.

രണ്ട് പേർ നൽകിയ വ്യത്യസ്ത പരാതികളെ തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് ദമ്പതികളെ അറസ്റ്റ് ചെയ്തതെന്ന് വടക്കൻ ഗോവ പൊലീസ് പറഞ്ഞു. സംസ്ഥാന തലസ്ഥാനത്ത് നിന്ന് 20 കിലോമീറ്റർ അകലെയുള്ള സാലിഗാവോ ഗ്രാമത്തിലാണ് പാസ്റ്ററും ഭാര്യയും പ്രവർത്തിച്ചിരുന്നത്.

മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശപരവുമായ പ്രവൃത്തികളിൽ ഏർപ്പെടൽ, ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഇരുവരേയും വെള്ളിയാഴ്ച പ്രാദേശിക കോടതിയിൽ ഹാജരാക്കും. കൂടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Goa: Police nab pastor, his wife for luring people into converting to Christianity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 08:22 GMT