മഹാരാഷ്ട്രയില്‍ നിന്നും പ്രതിവര്‍ഷം 22 കോടിയിലധികം കോവിഡ് വാക്സിനുകള്‍ നിര്‍മ്മിക്കാന്‍ നീക്കം

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ഥാപനമായ ഹാഫ്കൈന്‍ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്.ബി.പി.സി.എല്‍) കോവാക്സിന്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. വര്‍ഷത്തില്‍ കോവിഡിന്‍്റെ 22 കോടിയിലധികം ഡോസുകള്‍ ഉല്‍പാദിപ്പിക്കാനിവിടെ നിന്നും കഴിയും.

മിഷന്‍ കോവിഡ് സൂരക്ഷയുടെ കീഴില്‍ കോവാക്സിന്‍ ഉല്‍പാദിപ്പിക്കാന്‍ ബയോടെക്നോളജി വകുപ്പ് എച്ച്.ബി.പി.സി.എല്ലിന് അനുമതി നല്‍കിയിരിക്കുകയാണ്. ഐ.സി.എം.ആറുമായി സഹകരിച്ച് ഭരത് ബയോടെകാണ്കോവാക്സിന്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്നത്.

ഭാരത് ബയോടെക്കില്‍ നിന്നുള്ള സാങ്കേതികകാര്യങ്ങളുടെ കൈമാറ്റം പൂര്‍ത്തിയായിക്കോണ്ടിരിക്കുകയാണെന്ന് എച്ച്ബിപിസിഎല്‍ മാനേജിംഗ് ഡയറക്ടര്‍ സന്ദീപ് റാത്തോഡ് പറഞ്ഞു.

പ്രതിമാസം രണ്ട് കോടി ഡോസുകള്‍ ഉല്‍പാദിപ്പിക്കാം. 11 മാസം കൊണ്ട് പ്രതിവര്‍ഷം 22.8 കോടി ഡോസുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും.

വാക്സിന്‍ ഉല്‍പാദിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പദ്ധതിക്ക് 65 കോടി രൂപ അനുവദിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ 93 കോടിയിലധികം രൂപ ഈ പദ്ധതിക്കായി നല്‍കുന്നുണ്ട്.

Tags:    
News Summary - Haffkine Bio-Pharma hopeful of Covaxin production in 8 months, targets 22.8 crore doses a year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.