ചണ്ഡിഗഡ്: കോവിഡ് വ്യാപനം തടയാൻ ഡൽഹിയുമായുള്ള എല്ലാ അതിർത്തികളും അടക്കാൻ ഹരിയാന സർക്കാരിെൻറ തീരുമാനം. അവശ്യസർവീസുകൾക്കായി ട്രക്കുകൾ മാത്രം അനുവദിക്കുമെന്ന് ആഭ്യന്തരമന്ത്രി അനിൽ വിജ് പറഞ്ഞു. ആരോഗ്യപ്രവർത്തകർ, പാരാമെഡിക്കൽ ഓഫിസർമാർ,പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും വിലക്കില്ല.
ഡൽഹിയുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ കോവിഡ് കേസുകൾ വർധിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞാഴ്ച ഫരീദാബാദിൽ 98 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജാജ്ജർ, സോണിപത്, ഗുരുഗ്രാം നഗരങ്ങളിൽ യഥാക്രമം ആറ്, 27,111കേസുകൾ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.