ബംഗളൂരു: രോഗബാധിതയായ മാതാവിനെ ശുശ്രൂഷിക്കാൻ 30 ദിവസം പരോൾ അനുവദിക്കണമെന്ന ‘സീരിയൽ കില്ലർ’ ഉമേഷ് റെഡ്ഡിയുടെ ആവശ്യം കർണാടക ഹൈകോടതി തള്ളി. 30 വർഷത്തെ ജീവപര്യന്ത കാലയളവിൽ പരോൾ അനുവദിക്കരുതെന്ന വിചാരണ കോടതി വിധി ചൂണ്ടിക്കാട്ടിയാണ് നടപടി. മുൻ സൈനികൻകൂടിയായ റെഡ്ഡി 18 സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി തെളിഞ്ഞതോടെ ഹൈകോടതി വധശിക്ഷ വിധിച്ചിരുന്നു.
എന്നാൽ, സുപ്രീംകോടതി ഇത് 30 വർഷം ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു. പ്രതിക്ക് രണ്ടു സഹോദരന്മാർ ഉണ്ടെന്നും അതിനാൽ മാതാവിനെ സംരക്ഷിക്കാൻ പരോൾ നൽകേണ്ട ആവശ്യമില്ലെന്നും കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ അത് അർഹിക്കുന്നില്ലെന്നും ജസ്റ്റിസ് എം. നാഗപ്രസന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.