ന്യൂഡൽഹി: ഫ്രാൻസിൽനിന്ന് 36 റഫാൽ പോർവിമാനങ്ങൾ വാങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനമെടുത്തതിെൻറ നടപടിക്രമം മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഇൗമാസം 29ന് കേന്ദ്ര സർക്കാർ റിപ്പോർട്ട് നൽകണം.
അതേസമയം, റഫാലിെൻറ വില നിർണയം, വിമാനത്തിെൻറ സാേങ്കതികവശം തുടങ്ങിയ വിവരങ്ങൾ തങ്ങളെ അറിയിക്കേണ്ട കാര്യമില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബെഞ്ച് കൂട്ടിച്ചേർത്തു. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ഹരജികളിൽ കേന്ദ്ര സർക്കാറിന് നോട്ടീസ് അയക്കാനും സുപ്രീംകോടതി വിസമ്മതിച്ചു.
അത്യന്തം വൈകാരികവിഷയമാണെന്നു പറഞ്ഞാണ് റഫാലിെൻറ വില ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് നിലപാട് എടുത്തത്. ഇൗ ഘട്ടത്തിൽ നോട്ടീസ് അയക്കാൻ പറ്റില്ലെന്നും ജസ്റ്റിസുമാരായ എസ്.ജെ. കൗൾ, കെ.എം ജോസഫ് എന്നിവർ കൂടി അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
സുപ്രീംകോടതി അഭിഭാഷകരായ മനോഹർലാൽ ശർമയും വിനീത് ഢാണ്ടയും സമർപ്പിച്ച ഹരജികൾ മുഖവിലക്കെടുക്കാൻ മതിയായതല്ല. തീരുമാനമെടുത്തതിെൻറ നടപടിക്രമം സമർപ്പിക്കാൻ ആവശ്യപ്പെട്ടത് കോടതിയെ തൃപ്തിപ്പെടുത്താൻ മാത്രമാണെന്നും ബെഞ്ച് ഒാർമിപ്പിച്ചു. കേസ് ഇൗ മാസം 31ന് വീണ്ടും പരിഗണിക്കും.
മുൻ കോൺഗ്രസ് നേതാവ് തഹ്സീൻ പൂനാവാലയുടെ ഹരജി പിൻവലിക്കെട്ടയെന്ന് അഭിഭാഷകൻ ചോദിച്ചപ്പോൾ പറ്റില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറ പ്രതികരണം. വില പരിശോധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതോടെ വിനീത് ഢാണ്ടയുടെ ഹരജിതന്നെ അപ്രസക്തമായി.
ഇത്തരമൊരു ഹരജി അനുവദിക്കരുതെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചു. ഇത് ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. പാർലെമൻറിൽ ചോദിച്ച 40 ചോദ്യങ്ങൾ ഹരജിയാക്കി അവതരിപ്പിച്ചിരിക്കുകയാണെന്ന് വേണുഗോപാൽ ആരോപിച്ചു. നോട്ടീസ് അയച്ചാൽ അത് പ്രധാനമന്ത്രിക്കാകും. ദുർബലരെ സഹായിക്കാനുള്ള െപാതുതാൽപര്യഹരജി പോലല്ല ഇത്. രാഷ്ട്രീയസ്വഭാവമുള്ളതാണ്.
ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിെൻറ ഭാഗമായി രാഷ്ട്രീയ നേട്ടത്തിന് സമർപ്പിച്ച ഹരജിയാണിതെന്ന് അറ്റോണി ജനറൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.