ഹിമാചൽപ്രദേശിൽ മുഴുവൻ എ.എ.പി സ്ഥാനാർഥികൾക്കും കെട്ടിവെച്ച കാശ് പോയി

കുളു: ഹിമാചൽപ്രദേശിൽ മുഴുവൻ എ.എ.പി സ്ഥാനാർഥികൾക്കും കെട്ടിവെച്ച പണം നഷ്ടമായി. രണ്ട് പാർട്ടികൾക്കും ബദലെന്ന നിലയിൽ ഹിമാചലിൽ മൂന്നാം ശക്തിയാവുമെന്ന എ.എ.പിയുടെ മോഹങ്ങൾക്കാണ് തിരിച്ചടിയേറ്റിരിക്കുന്നത്.

പാർട്ടിക്കായി മത്സരിച്ച 67 സ്ഥാനാർഥികൾക്കും കെട്ടിവെച്ച പണം നഷ്ടമായി. ലോക്സഭ മുൻ എം.പിയായ രാജൻ സുശാന്ത് ഫത്തേപ്പൂർ മണ്ഡലത്തിൽ തോറ്റു. പഞ്ചാബുമായി അതിർത്തി പങ്കിടുന്ന ചില മണ്ഡലങ്ങളിൽ പോലും എ.എ.പിക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹിമാചൽപ്രദേശിൽ അരവിന്ദ് കെജ്രിവാൾ റോഡ് ഷോ നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇടക്കുവെച്ച് എ.എ.പി പ്രചാരണത്തിന്റെ വേഗം കുറഞ്ഞിരുന്നു. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ബി.ജെ.പിയും കോൺഗ്രസും റാലി നടത്തിയപ്പോൾ എ.എ.പി പൂർണമായും വിട്ടുനിൽക്കുകയായിരുന്നു.

Tags:    
News Summary - Humiliation for AAP in Himachal Pradesh, all nominees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-05 08:22 GMT