ന്യൂഡൽഹി: അകന്നുകഴിയുന്ന ഭാര്യക്കും പ്രായപൂർത്തിയാകാത്ത മകൾക്കും മാസം നാലുലക്ഷം രൂപ ജീവനാംശം നൽകാൻ ‘അതിസമ്പന്നനായ’ ഭർത്താവിനോട് കോടതി. തുകയിൽ വർഷംതോറും 15 ശതമാനം വർധന വരുത്തണമെന്നും ഡൽഹി പ്രിൻസിപ്പൽ ജഡ്ജി നരോത്തം കൗശൽ വിധിയിൽ കുറിച്ചു.
ബിസിനസ് വേൾഡ് മാഗസിൻ 2010ലെ അതിസമ്പന്നനായി തെരഞ്ഞെടുത്തയാളാണ് ഭർത്താവ്. ഇയാൾക്ക് 1000 കോടിയോളം രൂപയുടെ ആസ്തിയുണ്ടെന്ന് മാഗസിൻ വ്യക്തമാക്കുന്നു. ഭർത്താവ് അംഗമായ കുടുംബം നടത്തുന്ന സ്ഥാപനത്തിന് 921 കോടി രൂപയുടെ ആസ്തിയുണ്ടെന്നും അച്ഛനോടൊപ്പം കഴിയുന്ന ഇയാൾ ഏക മകനാണെന്നും യുവതി വാദിച്ചു.
ജീവനാംശം സംബന്ധിച്ച ഹരജി ഫയൽ ചെയ്ത കാലത്തേക്കാൾ ഭർത്താവിെൻറ വരുമാനം ഇരട്ടിയിലധികം വർധിച്ചെന്ന് കോടതി കണ്ടെത്തി. ഇതിന് ആനുപാതികമായ വിഹിതം ഭാര്യക്ക് നൽകണെമന്ന് വിധിയിൽ പറയുന്നു.
തന്നെ ഭർതൃഗൃഹത്തിൽനിന്ന് 2008 മാർച്ചിൽ ഇറക്കിവിെട്ടന്ന് ആരോപിച്ച് അഡ്വ. മാനവ് ഗുപ്ത മുഖാന്തരമാണ് യുവതി കോടതിയെ സമീപിച്ചത്. ഇൗ ഹരജി പരിഗണനയിലിരിെക്ക ഭർത്താവ് 2011 ഫെബ്രുവരിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി. മാസം ഒന്നേകാൽ ലക്ഷം രൂപവീതം ജീവനാംശം നൽകാൻ 2013ൽ ഇൗ കോടതി വിധിച്ചു. ഇത് ചോദ്യം ചെയ്ത് കേസ് സുപ്രീംകോടതിവരെ എത്തി.
സുപ്രീംകോടതി ഹരജി വിചാരണ കോടതിയിലേക്ക് മടക്കി. കോടീശ്വരനായ ഭർത്താവ് മാസം ഏഴ് ലക്ഷം രൂപ ജീവനാംശം നൽകണമെന്നായിരുന്നു യുവതിയുടെ ആവശ്യം. അതേസമയം, താൻ വിവിധ സ്ഥാപനങ്ങളുടെ ഡയറക്ടറാണെങ്കിലും മാസം 90,000 രൂപയേ വേതനമുള്ളൂവെന്ന് ഭർത്താവ് ബോധിപ്പിച്ചു. ഇൗ വാദം തള്ളിയാണ് കോടതി ജീവനാംശം നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.