ഹൈദരാബാദ്: ദമ്പതികൾ കുഞ്ഞുങ്ങളുമായി തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ കീസാര ഏരിയയിലുള്ള തടാകത്തിലാണ് ആറുമാസമായ കുഞ്ഞുൾപ്പെടെയുള്ള നാലംഗ കുടുംബം ആത്മഹത്യ ചെയ്തത്.
ബിസിനസുകാരനായ രമേശ്(30), ഭാര്യ മാനസ (26) ഇവരുടെ രണ്ടു വയസുകാരിയായ മകൾ ഗീതശ്രീ, ആറുമാസം പ്രായമുള്ള ദിവിജ എന്നിവരെയാണ് തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണ് മൃതദേഹം കീസാരയിൽ നിന്നും 35 കിലോമീറ്റർ അകലെ നിന്നും കണ്ടെത്തിയത്.
ഘട്ട്കേശ്വർ സ്വദേശികളായ ഇവർ തിങ്കളാഴ്ച വീടുവിട്ടിറങ്ങിയതാണെന്ന് മാനസയുടെ സഹോദരൻ പൊലീസിനെ അറിയിച്ചു. ആൺകുഞ്ഞ് പിറക്കാത്തതിെൻറ പേരിൽ മാനസയെ ഭർതൃവീട്ടുകാർ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും കുടുംബ കലഹമാണ് മരണത്തിന് കാരണമെന്നും ചൂണ്ടിക്കാട്ടി മാനസയുടെ പിതാവ് പൊലീസിൽ പരാതി നൽകി. പരാതിയിൽ അന്വേഷണം നടത്തുമെന്ന് കീസാര പൊലീസ് ഇൻസ്പെക്ടർ എം.സുന്ദർ ഗൗഡ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.