ഹൈദരാബാദ്: ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ച നാട്ടുകാർ പൊലീസുമായി ഏറ്റുമുട്ടി. സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞ പ്രതിഷേധക്കാർ 22 പൊലീസ് വാഹനങ്ങൾ അഗ്നിക്കിരയാക്കി. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. വീട്ടിൽ ഒറ്റക്കായിരുന്ന ഒമ്പത് വയസ്സുകാരിയെ പ്രദേശവാസിയായ കെ. രഘുവാണ് (20) പീഡിപ്പിക്കാൻ ശ്രമിച്ചത്.
ഭയന്ന് ഒാടിയ കുട്ടി കുടിവെള്ള ടാങ്കിെൻറ പിറകിലൊളിച്ച് രക്ഷപ്പെട്ടു. മാതാപിതാക്കൾ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും രഘുവിെൻറ വീട് വളഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് രഘു ഒാൾഡ് ഗുണ്ടൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ വിവരമറിഞ്ഞ് എത്തിയ നാട്ടുകാർ രഘുവിനെ വിട്ടുനൽകണമെന്നും ഉടനെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും പ്രതിഷേധക്കാർ ശാന്തരായില്ല. അവർ സ്റ്റേഷനിലേക്ക് കല്ലെറിയുകയും വാഹനങ്ങൾ അഗ്നിക്കിരായാക്കുകയുമായിരുന്നു.
തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തുകയും റബർ ബുള്ളറ്റ് ഉപേയാഗിച്ച് വെടിവെക്കുകയും ചെയ്തു. നിരവധി നാട്ടുകാർക്കും പൊലീസുകാർക്കും പരിക്കുണ്ട്. പ്രദേശത്ത് അധിക പൊലീസിനെ വിന്യസിക്കുകയും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.