ബി.ജെ.പി സ്​​ത്രീകളെ മാനിക്കുന്നവെങ്കിൽ അഗർവാളിനെതിരെ നടപടി എടുക്കണമെന്ന്​ അഖിലേഷ്​

ന്യൂഡൽഹി: ജയാ ബച്ചനെതിരെ മോശം പരാമർശം നടത്തിയ നരേഷ്​ അഗർവാളിനെ സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവ്​ രൂക്ഷമായി വിമർശിച്ചു. അഗർവാളിനെതിരെ ബി.ജെ.പി അടിയന്തര നടപടി സ്വീകരിക്കണമെന്നും അഖിലേഷ്​ ആവശ്യപ്പെട്ടു. 

അഗർവാളി​​​െൻറ പരാമർശം മൊത്തം സ്​ത്രീകളെയും അപമാനിക്കുന്നതാണ്​. ബി.ജെ.പി സ്​ത്രീകളെ ബഹുമാനിക്കുന്നുണ്ടെങ്കിൽ അഗർവാളിനെതിരെ നടപടി സ്വീകരിക്കണമെന്ന്​ അഖിലേഷ്​ ആവശ്യപ്പെട്ടു. വിഷയത്തിൽ വനിതാ കമ്മീഷൻ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. 

സമാജ്​വാദി പാർട്ടി രാജ്യസഭാ സീറ്റ്​ നൽകാത്തതിൽ പ്രതിഷേധിച്ചാണ്​ നരേഷ്​ അഗർവാൾ ബി.ജെ.പിയിൽ ​ചേർന്നത്​. ബി.ജെ.പിയിൽ എത്തിയ ഉടൻ എസ്​.പിയു​െട രാജ്യസഭാ സ്​ഥാനാർഥി ജയാ ബച്ചനെതിരെ മോശം പരാമർശം നടത്തുകയായിരുന്നു. 

തനിക്ക്​ രാജ്യസഭാ സീറ്റ്​ നൽകാതെ എസ്​.പി അത്​ ബോളിവുഡ്​ സിനിമകളിലെ ആട്ടക്കാരിക്ക്​ നൽകിയെന്നും ഇത്​ തന്നെ ഏ​െറ വേദനിപ്പിച്ചെന്നും അംഗീകരിക്കാനാവില്ലെന്നുമാണ്​ നരേഷ്​ പറഞ്ഞത്​.  നരേഷി​​​െൻറ പരാമർശത്തെ കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജും സ്​മൃതി ഇറാനിയും രൂക്ഷമായി വിമർശിച്ചിരുന്നു. 

​നരേഷ്​ ബി.ജെ.പിയിലേക്ക്​ വരുന്നത്​ സ്വാഗതാർഹമാണെങ്കിലും ജയാ ബച്ചനെ കുറിച്ചുള്ള പരാമർശം അനുചിതവും അംഗീകരിക്കാനാകാത്തതുമാണെന്ന്​ സുഷമ സ്വരാജും സ്​ത്രീകളെ അപമാനിച്ചാൽ അതിനെതിരെ രാഷ്​ട്രീയം നോക്കാതെ ഒരുമിച്ച്​ നിന്ന്​ പ്രതിരോധിക്കുമെന്ന്​ സ്​മൃതി ഇറാനിയും ട്വീറ്റ്​ ചെയ്​തിരുന്നു. 

പരാമർശത്തിനെതിരെ ബി.​െജ.പി നേതാക്കളിൽ നിന്നു തന്നെ രൂക്ഷമായി വിമർശനം ഏറ്റുവാങ്ങിയതോടെ  അഗർവാൾ മാപ്പു പറഞ്ഞു.  ത​​​െൻറ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ താനത്​ പിൻവലിക്കുന്നു. താൻ പറഞ്ഞതെന്തെങ്കിലും മറ്റുള്ളവരെ വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നുവെന്നും നരേഷ്​ പറഞ്ഞു. 

Tags:    
News Summary - If the BJP respects women, then take immediate Action - Akhilesh - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.