ഇസ്ലാമാബാദ്: രാജ്യത്തെ ലൈംഗികാതിക്രമ കേസുകളും സ്ത്രീകളുടെ വസ്ത്രധാരണവും ബന്ധപ്പെടുത്തി സംസാരിച്ച പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രതിഷേധം. അന്തർദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇമ്രാൻ ഖാന്‍റെ വിവാദ പ്രസ്താവന.
'സ്ത്രീകൾ കുറച്ചു വസ്ത്രം മാത്രമാണ് ധരിച്ചിരിക്കുന്നതെങ്കിൽ, അത് പുരുഷൻമാരിൽ സ്വാധീനം ചെലുത്തും. അല്ലെങ്കിൽ അവർ റോബോട്ട് ആയിരിക്കണം. ഇതൊരു സാമാന്യ ബുദ്ധി മാത്രമാണ്' -ഇമ്രാൻ ഖാന്‍ പറഞ്ഞു.
ഇമ്രാൻ ഖാന്‍റെ പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. നിരവധി പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവർത്തകരും വിമർശനവുമായി രംഗത്തെത്തി.
ഇതിനുമുമ്പും സമാന പ്രസ്താവന ഇമ്രാൻ ഖാൻ നടത്തിയിരുന്നു. പാകിസ്താനിൽ ലൈംഗികാതിക്രമങ്ങൾക്ക് കാരണം അശ്ലീലമാണെന്നായിരുന്നു മാസങ്ങൾക്ക് മുമ്പ് ഇമ്രാൻ ഖാൻ നടത്തിയ പ്രതികരണം. 'പ്രലോഭനം ഒഴിവാക്കുകയെന്നതാണ് പർദയുടെ ആശയം. എന്നാൽ ഇതൊഴിവാക്കാനുള്ള ഇച്ഛാശക്തി എല്ലാവർക്കും ഇല്ല' -എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
രാജ്യത്ത് ബലാത്സംഗവും ലൈംഗികാതിക്രമവും ഒഴിവാക്കാൻ എന്ത് നടപടി സ്വീകരിക്കുമെന്ന ചോദ്യത്തിനായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. അന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ നൂറുകണക്കിന് പേർ മാപ്പ് പറയണമെന്ന ആവശ്യവുമായി കത്തെഴുതിയിരുന്നു.
പാകിസ്താനിൽ 24 മണിക്കൂറിൽ 11 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. കഴിഞ്ഞ ആറുവർഷമായി 22,000 കേസുകളാണ് പൊലീസിൽ റിേപ്പാർട്ട് ചെയ്തത്. അതേസമയം ബലാത്സംഗ േകസുകളിൽ ശിക്ഷിക്കെപ്പടുന്നവരുടെ എണ്ണം 0.3 ശതമാനം മാത്രവും.
കഴിഞ്ഞവർഷം ഡിസംബറിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമ കേസുകൾ കേൾക്കാൾ പ്രത്യേക കോടതി സ്ഥാപിക്കുമെന്ന ആന്‍റി റേപ്പ് ഓർഡിനൻസ് 2020ന് പാകിസ്താൻ പ്രസിഡന്‍റ് ആരിഫ് അൽഫി അംഗീകാരം നൽകിയിരുന്നു. ഇത്തരം കേസുകളിലെ നിയമനടപടികൾ നാലുമാസം കൊണ്ട് പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.