വല്ലാത്ത പരീക്ഷ! നേരം ഇരുട്ടി, കാർ ലൈറ്റിന്റെ വെട്ടത്തിൽ പരീക്ഷ എഴുതി 400 വിദ്യാർഥികൾ

ബിഹാർ മോത്തിഹാരി മഹാരാജ ഹരേന്ദ്ര കിഷോർ കോളജിൽ 12ാംക്ലാസ് അർധ വാർഷിക പരീക്ഷയായിരുന്നു തിങ്കളാഴ്ച. ഹാളിലെ സീറ്റിങ്ങിനെ ചൊല്ലിയുണ്ടായ ആശയക്കുഴപ്പത്തെ തുടർന്ന് പരീക്ഷ വൈകി. വൈകീട്ട് അഞ്ചു മണിക്ക് അവസാനിക്കേണ്ട പരീക്ഷ തീർന്നത് രാത്രി എട്ടുമണിക്ക്. എന്നാൽ, നേരം ഇരുട്ടിയതോടെ കോളജിൽ വെളിച്ചമില്ല എന്നതായി അടുത്ത പ്രശ്നം.

400 വിദ്യാർഥികൾ പരീക്ഷ എഴുതുന്ന ക്ലാസ് മുറികളിൽ ഇരുട്ട് പരന്നതോടെ വെളിച്ചം തേടി അധ്യാപകരും രക്ഷിതാക്കളും പരക്കംപാഞ്ഞു. തുടർന്ന് കാറുകളുള്ള രക്ഷിതാക്കൾ ഹെഡ്‌ലൈറ്റ് ഓണാക്കി. വിദ്യാർഥികളെ കോളജിന്റെ വരാന്തയിൽ ഇരുത്തിയാണ് ലൈറ്റുകൾ തെളിച്ചത്. ജനറേറ്റർ വാടകക്കെടുക്കുകയും ചെയ്തു.

ഉച്ചക്ക് 1.45 മുതൽ 5 വരെ നടക്കേണ്ടിയിരുന്ന രണ്ടാം ഘട്ട ഹിന്ദി പരീക്ഷയാണ് ഇങ്ങനെ 'സംഭവ'മായി നടന്നത്. അവസാന നിമിഷം സീറ്റിങ്ങിലെ ആശയക്കുഴപ്പം കാരണം 4.30 വരെ വിദ്യാർത്ഥികൾക്ക് ഉത്തരക്കടലാസ് ലഭിച്ചിരുന്നില്ല. തുടർന്ന് കോളജിൽ പ്രതിഷേധവും ബഹളവും പൊട്ടിപ്പുറപ്പെട്ടിരുന്നു. വിവരമറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. പകൽ സമയത്ത് നടക്കേണ്ടിയിരുന്ന പരീക്ഷയിൽ വന്ന പിഴവുകൾ അന്വേഷിക്കാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.

Tags:    
News Summary - In Bihar, 400 Students Take Class 12 Exam In Car Headlights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.