യുനൈറ്റഡ് നേഷൻസ്: കടൽവഴിയുള്ള വ്യാപാരത്തിലെ തടസ്സങ്ങൾ നീക്കുകയും തർക്കങ്ങൾ സമാധാനപരമായി ഒത്തുതീർക്കുകയും ചെയ്യുന്നതടക്കം, സുരക്ഷിതമായ സമുദ്രപാത സാധ്യമാക്കാൻ അഞ്ചു നിർദേശങ്ങൾ മുേന്നാട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
'അന്താരാഷ്ട്ര സഹകരണത്തിന് മാരിടൈം സുരക്ഷ വർധിപ്പിക്കൽ' എന്ന തലക്കെട്ടിൽ ഐക്യരാഷ്ട്രസഭ രക്ഷാസമിതി സംഘടിപ്പിച്ച സംവാദത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.
സമുദ്രങ്ങൾ ലോകത്തിെൻറ പൊതു പൈതൃകമാണെന്നും ജലപാതകൾ അന്താരാഷ്ട്ര വാണിജ്യത്തിെൻറ ജീവനാഡിയാണെന്നും ഓൺലൈനായി നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
രാജ്യങ്ങളുടെ കടൽപാത സഹകരണ പൈതൃകത്തിന് വെല്ലുവിളി നേരിടുന്ന സമയമാണിതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, മാരിടൈം സുരക്ഷസഹകരണത്തിന് സഹായകമാവുന്ന അഞ്ചു നിർദേശങ്ങളാണ് മുന്നോട്ടുവെക്കാനുള്ളതെന്നും പറഞ്ഞു. നിയമപരമായ കടൽ വ്യാപാരത്തിനുണ്ടാകുന്ന തടസ്സങ്ങൾ നീക്കുക, മാരിടൈം വ്യാപാരത്തിലെ തർക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ചും സമാധാനപരമായും പരിഹരിക്കുക, പ്രകൃതിദുരന്തങ്ങളെയും പരമാധികാര രാജ്യങ്ങളല്ലാത്ത ശക്തികൾ ഉയർത്തുന്ന ഭീഷണികളെയും ഒന്നിച്ചുനേരിടുക, കടൽ പരിസ്ഥിതി സംരക്ഷിക്കുക, ഉത്തരവാദപൂർണമായ കടൽപാത ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെ അഞ്ചു കാര്യങ്ങളാണ് മോദി മുന്നോട്ടുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.