ന്യൂഡൽഹിയിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം മൈക്രോവേവ് ഓവനിൽ കണ്ടെത്തി. തിങ്കളാഴ്ച ദക്ഷിണ ഡൽഹിയിലെ ചിരാഗ് ദില്ലിയിലുള്ള വീട്ടിലാണ് രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ മൈക്രോവേവ് ഓവനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈകുന്നേരം അഞ്ച് മണിയോടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തെക്കുറിച്ച് വിവരം ലഭിച്ചതായി ഡൽഹി പൊലീസ് പറഞ്ഞു. കുട്ടിയെ കണ്ടെത്തിയതായി അയൽവാസിയാണ് അറിയിച്ചത്. മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.