ന്യൂഡൽഹി: തുർക്കിയിൽനിന്ന് സിറിയയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ ഇന്ത്യയിലേക്ക് നാടുകടത്തിയ കണ്ണൂർ കൂടാലി സ്വദേശി വള്ളുവക്കണ്ടി ഷാജഹാനെ െഎ.എസ് റിക്രൂട്ട്മെൻറ് കേസിൽ ഡൽഹി എൻ.െഎ.എ കോടതി ഏഴുവർഷം കഠിന തടവിന് ശിക്ഷിച്ചു. നാടുകടത്തിയ ഷാജഹാനെ 2017 ജൂലൈ ഒന്നിനാണ് ഡൽഹി പൊലീസ് സ്പെഷൽ സെൽ ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്.
യു.എ.പി.എയും ഇന്ത്യൻ ശിക്ഷാനിയമവും അനുസരിച്ച വിവിധ കുറ്റകൃത്യങ്ങൾ ചുമത്തിയ കേസ് പിന്നീട് എൻ.െഎ.എ ഏറ്റെടുക്കുകയായിരുന്നു. അന്താരാഷ്ട്ര ഭീകര സംഘടനയായ െഎ.എസിൽ അംഗമായിരുന്നു ഷാജഹാൻ എന്ന് എൻ.െഎ.എ വാർത്തക്കുറിപ്പിൽ പറഞ്ഞു.
ഇന്ത്യയിലെത്തിയ ശേഷം വ്യാജരേഖപയോഗിച്ച് പാസ്പോർട്ട് എടുത്ത് തായ്ലൻഡ് വഴി 2017 ഏപ്രിലിൽ തുർക്കിയിലെത്തി. സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചതിനിടയിൽ പിടികൂടി വീണ്ടും ഇന്ത്യയിലേക്ക് കയറ്റിവിട്ടുവെന്നും അപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നും എൻ.െഎ.എ വ്യക്തമാക്കി. 2017 ഡിസംബർ 23ന് ഷാജഹാനും മറ്റൊരു പ്രതിയായ മുസ്തഫക്കും എതിരെ കുറ്റപത്രം സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.