ജമ്മു കശ്മീർ: ജമ്മു കശ്മീരിെല ഡോഡ ജില്ലയിൽ കനത്ത മഴയെ തുടർന്ന് തിങ്കളാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ മരിച്ചു. രണ്ട് പുരുഷൻമാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. ഇവരുെട വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണതിെന തുടർന്നാണ് അപകടം.
മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ ധനസഹായമായി അനുവദിച്ചതായി ഡോഡ ഡെപ്യൂട്ടി കമീഷണർ സിമ്രാൻദീപ് സിങ് അറിയിച്ചു. തകർന്ന വീട് പുനർ നിർമിക്കുന്നതിനായി ഒരു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി ഡോഡ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ഇതേ തുടർന്ന് ജില്ലയിലെ സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.