2019നെ ഗൗരവമാ​യെടുക്കുന്നില്ലെങ്കിൽ 2024ൽ പ്രതീക്ഷ വേണ്ട; ​രാഹുലിന്​ മുന്നറിയിപ്പുമായി ജയറാം രമേശ്

ന്യൂഡൽഹി: കോൺഗ്രസ്​ വൈസ്​ പ്രസിഡൻറ്​ രാഹുൽ ഗാന്ധി 2019ലെ ലോക്​സഭാ തെരഞ്ഞെടുപ്പിനെ ഗൗരവമായി എടുക്കുന്നില്ലെങ്കിൽ 2024ൽ പിന്നെ പ്രതീക്ഷ വേണ്ടെന്ന്​ മുതിർന്ന നേതാവ്​ ജയറാം രമേശ്​. മറ്റ്​ പാർട്ടികളുമായി യോജിച്ച്​ പ്രവർത്തിക്കാൻ കോൺഗ്രസ്​ പഠിക്കേണ്ടിയിരിക്കുന്നുവെന്നും ഒരു ദേശീയ ദിനപത്രത്തിന്​ നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നടിച്ചു. 

2019ലെ തെരഞ്ഞെടുപ്പാണ്​ ഏറ്റവും വലിയ വെല്ലുവിളി. രാഹുൽ പാർട്ടിക്ക്​ ഉൗർജം നൽകുകയും ’19 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ മികച്ച പ്രകടനം കാഴ്​ചവെക്കുകയും ​േവണം. മറ്റ്​ പാർട്ടികളുമായി ചേർന്ന്​ പ്രവർത്തിക്കാൻ കോൺഗ്രസ്​ ഒരു വേദി ഉണ്ടാക്കേണ്ടിയിരിക്കുന്നു. രാഹുൽ നല്ലതുപോലെ പ്രവർത്തിക്കുകയും തന്ത്രങ്ങൾ രൂപവത്​കരിക്കുകയും ചെയ്യുന്നുണ്ട്​.  പക്ഷേ, കോൺഗ്രസിൽ മാറ്റമെന്നത്​ പെ​െട്ടന്ന്​ ഉണ്ടാവുന്നതല്ല.  ദേശീയതലത്തിൽ ബി.ജെ.പിയും സംസ്ഥാനങ്ങളിൽ വിവിധ സംസ്ഥാന പാർട്ടികളുമായും കടുത്ത മത്സരമാണ്​ ഇപ്പോഴെന്ന്​ സമ്മതിക്കേണ്ടിയിരിക്കുന്നു.  

 കാര്യങ്ങളെ രാഷ്​ട്രീയമായി ഉപയോഗിക്കാൻ കോൺഗ്രസിന്​ കഴിഞ്ഞിട്ടില്ല. നോട്ട്​ നിരോധനം എല്ലാം താറുമാറാക്കിയിട്ടും ഉപയോഗിക്കാനായില്ല. തൊഴിലില്ലായ്​മയും കാർഷിക പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും നിലനിൽക്കുന്നു. ജി.എസ്​.ടി കാര്യങ്ങളെ കൂടുതൽ വഷളാക്കും. പക്ഷേ, താൻ ചെയ്യുന്നതൊക്കെ ജനനന്മക്കാണെന്നും കുറച്ച്​ കഷ്​ടത സഹിക്കണമെന്നും ജനങ്ങളെ വിശ്വസിപ്പിക്കാൻ മോദിക്ക്​ കഴിയുന്നു. 

മാധ്യമങ്ങളെ ബുദ്ധിപൂർവം ഉപയോഗിക്കുന്നു. അമിത്​ ഷായുടെ മോശം പൊലീസുകാരൻ എന്ന പ്രതിച്ഛായക്ക്​ വിരുദ്ധമായി നല്ല പൊലീസുകാ​രൻ കളിക്കാൻ കഴിയുന്നുവെന്നതാണ്​ മോദിയുടെ ഏറ്റവും വലിയ മുൻതൂക്കം. കോൺഗ്രസിലെ നേതൃത്വപ്രശ്​നം ഉടൻതന്നെ പരിഹരിക്കേണ്ടിയിരിക്കുന്നുവെന്നും ജയറാം ചൂണ്ടിക്കാട്ടി. നേതൃത്വം ഏറ്റെടുക്കുന്നത്​ രാഹുൽ ഏറെ വൈകിപ്പിച്ചു. ഒക്​ടോബറോടെ അതുണ്ടാകുമെന്നാണ്​ ഇപ്പോഴത്തെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
 

Tags:    
News Summary - Jairam Ramesh speaks on Congress' future, Rahul's elevation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.