ശ്രീനഗർ: 370ാം വകുപ്പ് റദ്ദാക്കി മൂന്നാഴ്ച പിന്നിട്ടിട്ടും കശ്മീരിലെ ജനജീവിതം പഴയ പടിയായില്ല. തിങ്കളാഴ്ചയും സ്കൂളുകളും കച്ചവട കേന്ദ്രങ്ങളും അടഞ്ഞുകിടന്നു. താഴ് വരയിലെ ഭൂരിഭാഗം മേഖലകളിലും നിയന്ത്രണങ്ങളിൽ അയവു വരുത്തിയെങ്കിലും ക്രമസമാധാ നത്തിെൻറ പേരിൽ സുരക്ഷസേനയെ വിന്യസിക്കുന്നതു തുടരുന്നതായാണ് റിേപ്പാർട്ടുകൾ. ഞായറാഴ്ച സ്ഥിതി ശാന്തമായിരുന്നുവെന്നും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് ഔദ്യോഗിക അറിയിപ്പ്.
പൊതുഗതാഗതം സജീവമായിട്ടില്ല. എന്നാൽ, നിരത്തിലിറങ്ങുന്ന സ്വകാര്യ കാറുകളുടെ എണ്ണം കൂടുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആശയവിനിമയത്തിനുള്ള സമ്പൂർണ നിരോധനം നീക്കി, ലാൻഡ്ലൈൻ ടെലിഫോൺ സേവനം മിക്കയിടങ്ങളിലും പുനഃസ്ഥാപിച്ചതായും അവർ അറിയിച്ചു. എന്നാൽ, വാണിജ്യ കേന്ദ്രമായ ലാൽ ചൗക്കിലും പ്രസ് എൻേക്ലവിലും ടെലിഫോൺ സേവനം റദ്ദാക്കിയത് പുനഃസ്ഥാപിച്ചിട്ടില്ല.
പ്രസ്കൗൺസിൽ നിലപാടിനെതിരെ വനിതപത്രപ്രവർത്തകരുടെ സംഘടന ന്യൂഡൽഹി: ജമ്മു-കശ്മീരിൽ വാർത്താവിനിമയ സംവിധാനങ്ങളിൽ കർശന നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്രസർക്കാറിനെ അനുകൂലിച്ച പ്രസ്കൗൺസിൽ നിലപാടിനെ വനിതപത്രപ്രവർത്തകരുടെ സംഘടന (ഐ.ഡബ്ല്യു.പി.സി) അപലപിച്ചു. നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് കശ്മീർ ടൈംസ് എക്സിക്യൂട്ടിവ് എഡിറ്റർ അനുരാധ ഭാസിൻ സുപ്രീംകോടതിയിൽ സമർപ്പിച്ച റിട്ട് ഹരജിയിൽ കക്ഷിചേർന്നാണ് പ്രസ് കൗൺസിൽ കേന്ദ്രത്തെ പിന്തുണച്ചത്.
പ്രസ് കൗൺസിൽ ചെയർമാൻ ജസ്റ്റിസ് ചന്ദ്രമൗലി കുമാർ പ്രസാദ് ഏകപക്ഷീയമാണ് തീരുമാനമെടുത്തതെന്ന് സംഘടന കുറ്റപ്പെടുത്തി. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന ഈ ഹരജി നൽകുന്നതിനു മുമ്പ് അദ്ദേഹം പ്രസ്കൗൺസിൽ അംഗങ്ങളുമായി ചർച്ച നടത്തിയിട്ടില്ല. എന്തിനുവേണ്ടിയാണോ പ്രസ്കൗൺസിൽ സ്ഥാപിച്ചത് അതിനെതിരായ നടപടിയാണിത്.മാധ്യമ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കാനും പത്രപ്രവർത്തനത്തിെൻറ നിലവാരം മെച്ചപ്പെടുത്താനുമാണ് പാർലമെൻറ് നിയമപ്രകാരം പ്രസ്കൗൺസിൽ രൂപവത്കരിച്ചത്. കശ്മീരിൽ നിയന്ത്രണം തുടരുന്നതിൽ സംഘടന അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.