സി.ബി.ഐക്കുള്ള അനുമതി പിൻവലിച്ച്​ ഝാർഖണ്ഡ്

ന്യൂഡൽഹി: ഝാർഖണ്ഡിൽ അന്വേഷണം നടത്താനായി സി.ബി.ഐക്ക്​ നൽകിയ അനുമതി പിൻവലിച്ച്​ സംസ്ഥാന സർക്കാർ. ഇത്​ എട്ടാമത്തെ സംസ്ഥാനമാണ് സി.ബി.ഐക്ക്​​ അന്വേഷണം നടത്താനുള്ള അനുമതി പിൻവലിക്കുന്നത്​. നേരത്തെ മഹാരാഷ്​​ട്രയും കേരളവും പോലുള്ള സംസ്ഥാനങ്ങളും അന്വേഷണം നടത്താനുള്ള അനുമതി പിൻവലിച്ചിരുന്നു.

ഇനി ഝാർഖണ്ഡിൽ സി.ബി.ഐക്ക്​ അന്വേഷണം നടത്തണമെങ്കിൽ സംസ്ഥാന സർക്കാറിൻെറ മുൻകൂർ അനുമതി വാങ്ങണം. 1996 മുതൽ നില നിന്നിരുന്ന ഉത്തരവാണ്​ ഹേമന്ദ്​ സോറൻെറ നേതൃത്വത്തിലുള്ള സർക്കാർ പിൻവലിച്ചത്​. പശ്​ചിമബംഗാൾ, രാജസ്ഥാൻ, ചത്തീസ്​ഗഢ്​, ആന്ധ്രപ്രദേശ്​, രാജസ്ഥാൻ, കേരള, കർണാടക എന്നീ സംസ്ഥാനങ്ങളാണ്​ സി.ബി.ഐക്ക്​ അന്വേഷണം നടത്താനുള്ള അനുമതി പിൻവലിച്ചത്​.

കേസുകളിൽ അനാവശ്യമായി സി.ബി.ഐ ഇടപെടൽ നടത്തുന്നുവെന്ന്​ ആരോപിച്ചാണ്​ മിക്ക സംസ്ഥാനങ്ങളും കേന്ദ്ര അന്വേഷണ ഏജൻസിക്ക്​ നൽകിയ അനുമതി റദ്ദാക്കിയത്​. മഹാരാഷ്​ട്രയിൽ സുശാന്ത്​ സിങ്​ രജ്​പുത്തിൻെ മരണത്തിലുൾപ്പടെ സി.ബി.ഐയുടെ ഇടപെടലുകൾ വിവാദത്തിന്​ കാരണമായിരുന്നു.

Tags:    
News Summary - Jharkhand Becomes Eighth State to Revoke General Consent to CBI to Carry Out Probes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.